ആലത്തൂരില്‍ സിപിഎം ഗുണ്ടാ വിളയാട്ടം, കല്ലേറില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് ഗുരുതര പരുക്കുകള്‍, അനില്‍ അക്കര എംഎല്‍എയ്ക്കും പരുക്ക്

സംസ്ഥാനത്ത് കലാശക്കൊട്ടിനിടെ പലയിടത്തും സംഘര്‍ഷമുണ്ടായി. ആലത്തൂരില്‍ കലാശക്കൊട്ടിന് ശേഷം പ്രവര്‍ത്തകര്‍ മടങ്ങി പോകവെ ഉണ്ടായ കല്ലേറില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനും അനില്‍ അക്കര എംഎല്‍എയ്ക്കും പരുക്കേറ്റു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമ്യ ഹരിദാസിന്റെ നെഞ്ചിലും പിന്‍ ഭാഗത്തും സാരമായ പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അനില്‍ അക്കര എംഎല്‍എയുടെ ദേഹത്തും കല്ലുകള്‍ കൊണ്ടതിന്റെ പാടുകള്‍ വ്യക്തമാണ്.

വടകര വല്യാപ്പള്ളിയില്‍ എല്‍ഡിഎഫ് യുഡിഎഫ് സംഘര്‍ഷത്തില്‍ പൊലീസ് ലാത്തിവീശി. തിരുവല്ലയില്‍ ഇരുപക്ഷങ്ങളിലും തമ്മിലുള്ള കയ്യാങ്കളിയില്‍ മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. തൊടുപുഴയിലും ഉദുമയിലും മട്ടന്നൂരും പുത്തനത്താനിയിലും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വോട്ടെടുപ്പ് ദിവസം വടകര നിയോജകമണ്ഡലത്തില്‍ പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Loading...