ചെരിപ്പ് കമ്പനിയിലേക്ക് കല്ലെറിഞ്ഞെന്ന പരാതി; അന്വേഷിക്കാനെത്തിയ എസ്ഐക്ക് വെട്ടേറ്റു

മലപ്പുറം: കേസ് അന്വേഷിക്കാനെത്തിയ എസ്ഐക്ക് വെട്ടേറ്റു. മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനിലെ എസ്ഐ ഒ കെ രാമചന്ദ്രനാണ് വെട്ടേറ്റത്. പള്ളിക്കൽ ബസാരർ മിനി എസ്റ്റേറ്റിൽ പരാതി അന്വേഷിക്കാനെത്തിയ എസ്ഐക്കാണ് വെട്ടേറ്റത്. സാരമായ പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
സംഭവവുമായി ബന്ധപ്പെട്ട് പ്രതി പാലക്കുളങ്ങര ഹരീഷ് (45) നെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ നടന്ന സംഭവത്തിൽ എസ്ഐയുടെ തോൾഭാഗത്ത് പ്രതി വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. ചെരിപ്പ് കമ്പനിയിലേക്ക് കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തെ ഹരീഷ് ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Loading...