ടാൻസാനിയൻ താരം കിലി പോളിന് അജ്ഞാതരുടെ ആക്രമണം; ആശുപത്രിയിൽ ചികിത്സയിൽ

സോഷ്യൽ മീഡിയയിലെ ടാൻസാനിയൻ താരം കിലി പോളിന് നേരെ ആക്രമണം.അജ്ഞാതരുടെ ആക്രമണമാണ് കിലി പോളിന് നേരെ ഉണ്ടായത്. അഞ്ചംഗ സംഘം ചേർന്നാണ് തന്നെ മർദ്ദിച്ചത് എന്നാണ് കിലി പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ കിലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ശരീരത്തിൽ അഞ്ച് തുന്നലുകൾ ഉണ്ട് എന്നും ഭാഗ്യം കൊണ്ടാണ് താൻ രക്ഷപെട്ടതെന്നും താരം പറയുന്നു. വലതു കാലിന്റെ വിരലിന് പരിക്കേൽക്കുകയും തുന്നലുമുണ്ട്. വടിയും കത്തിയുമുപയോഗിച്ചാണ് അക്രമിച്ചത്. ഭാഗ്യവശാലാണ് ഞാൻ രക്ഷപ്പെട്ടത്. ദൈവത്തിന് നന്ദി, എല്ലാവരും എനിക്കു വേണ്ടി പ്രാർഥിക്കണം കിലി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.

Loading...