ശ്രീനഗർ : ട്രക്കിനുള്ളിൽ ഒളിച്ചെത്തിയ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ജമ്മുവിലെ സിദ്രയിൽ രാവിലെയോടെയായിരുന്നു സംഭവം. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ട്രക്ക് എത്തിയതായി പട്രാളിംഗ് നടത്തുകയായിരുന്ന സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
തുടർന്ന് ഇവരെ സേന പിന്തുടർന്നു. ഇത് മനസിലാക്കിയ ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞു. തുടർന്ന് ട്രക്കിൽ പരിശോധന നടത്താൻ ശ്രമിച്ച സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും തിരിച്ചടിച്ചു.
Loading...
മൂന്ന് ഭീകരരായിരുന്നു ട്രിക്കിനുള്ളിൽ എന്നായിരുന്നു സുരക്ഷാ സേനയുടെ നിഗമനം. എന്നാൽ അതിൽ കൂടുതൽ പേർ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.