അട്ടപ്പാടി മധു കൊലക്കേസ്; 19-ാം സാക്ഷിയും കൂറമാറി

പാലക്കാട്. അട്ടപ്പാടിയില്‍ മധു കൊലക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. കേസിലെ 19-ാം സാക്ഷിയായ കക്കി മൂപ്പനാണ് ശനിയാഴ്ച കൂറുമാറിയത്. മണ്ണാര്‍ക്കാട് പ്രത്യേക കോടതിയിലെ വിസ്താരത്തിനിടെയാണ് സാക്ഷി കൂറുമാറിയത്.

മധുവിനെ പ്രതികള്‍ ആക്രമിക്കുന്നത് കണ്ടുവെന്നാണ് ആദ്യം കക്കി മൂപ്പന്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ മോഴി പോലീസ് നിര്‍ബന്ധിച്ചതിനാല്‍ പറഞ്ഞതാണെന്ന് കക്കി മൂപ്പന്‍ കോടതിയില്‍ പറഞ്ഞു. ഇതുവരെ കേസില്‍ ഒമ്പത് സാക്ഷികള്‍ കൂറുമാറി.

Loading...

കേസില്‍ തുടര്‍ച്ചയായി സാക്ഷികള്‍ കൂറുമാറുന്നത് പ്രതികളുടെ ഭീഷണി കൊണ്ടാണെന്ന് മധുവിന്റെ അമ്മയും സഹോദരിയും പറഞ്ഞു. പ്രതികള്‍ നിരന്തരമായി തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് കോടതിയില്‍ മധുവിന്റെ സഹോദരി പരാതി നല്‍കി.