കാഞ്ഞിരപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ കയറി പിടിച്ച യുവാവിനെ പൊലീസ് പിടികൂടി

പാലക്കാട് കാഞ്ഞിരപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പൊലീസ് കസ്റ്റഡിയിൽ. നെല്ലിക്കുന്നം സ്വദേശി ഷബീറിനെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ വീട്ടിൽ നിന്ന് യുവതി ആശുപത്രിയിലേക്ക് നടന്നു പോകുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആളില്ലാത്ത വഴിയിൽ യുവതി തനിച്ചായപ്പോൾ ബൈക്കിലെത്തിയ ഷബീർ വാഹനം നിർത്തി ഇവരെ കയറിപ്പിടിക്കുകയും വരിഞ്ഞു മുറുക്കുകയുമായിരുന്നു. തുടർന്ന് ആരോഗ്യപ്രവർത്തക ഇയാളെ തട്ടിമാറ്റയപ്പോൾ ഇരുവരും നിലത്തുവീണു. അവിടെ നിന്ന് രക്ഷപ്പെട്ട യുവതി ആശുപത്രിയിലെത്തി ചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

Loading...

buy windows 10 pro