Kerala Top Stories

ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ് നേതാവ് നിയാസിനെ വെട്ടി ഹസനെ മത്സരിപ്പിക്കാൻ നീക്കം; പ്രതിഷേധവുമായി പ്രവർത്തകർ

തിരുവനന്തപുരം: എഐസിസി നിർദേശങ്ങൾ കാറ്റിൽ പറത്തി എം.എം. ഹസനെ ആറ്റിങ്ങലിൽ മത്സരിപ്പിക്കാൻ കോൺഗ്രസിൽ നീക്കം. ജാതി-ഗ്രൂപ്പ് സമവാക്യങ്ങൾ മാറ്റി വയ്ക്കണമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെയും എഐസിസി നേതൃത്വത്തിന്‍റെയും നിർദേശങ്ങൾ തള്ളിയാണ് ഹസനെ ആറ്റിങ്ങൽ മണ്ഡലത്തിൽ പരിഗണിക്കാനൊരുങ്ങുന്നത്. അതേസമയം മണ്ഡലവുമായി ബന്ധമില്ലാത്ത ഹസനെ സ്ഥാനാർഥിയാക്കുന്നതിൽ ആറ്റിങ്ങലിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കടുത്ത അമർഷവും ഉടലെടുത്തിട്ടുണ്ട്.

നേരത്തെ എം.എം. ഹസനെ വയനാട്ടിൽ മത്സരിപ്പിക്കാനായിരുന്നു നിർദേശം. ഇക്കാര്യം കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റിയുടെ പരിഗണയിലായിരുന്നു. എന്നാൽ ഷാനിമോൾക്ക് വയനാട്ടിൽ സീറ്റ് നൽകാൻ ധാരണയായതോടെ ഹസനു വയനാട് സീറ്റ് നഷ്ടമായി. ആറ്റിങ്ങലിലേക്ക് അടൂർപ്രകാശിനെയാണ് പരിഗണിച്ചിരുന്നതെങ്കിലും കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ അടൂർപ്രകാശ് ആലപ്പുഴ മണ്ഡലത്തിലേക്ക് ചുവടുമാറ്റി.

ഇതോടെ ഒഴിവുവന്ന ആറ്റിങ്ങൾ പിടിക്കാനാണ് ഹസന്‍റെ ശ്രമം. അതേസമയം അടൂർ പ്രകാശിനു പകരം മണ്ഡലത്തിൽ സുപരിചിതനായ യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. നിയാസ് ഭാരതിയെ മത്സരിപ്പിക്കാനാണ് മണ്ഡലത്തിലെ വികാരം. ഇതിനെ മറികടന്ന് എം.എം. ഹസനെ മണ്ഡലത്തിൽ കെട്ടിയിറക്കാനുള്ള നീക്കങ്ങളാണ് ഡെൽഹിയിൽ സജീവമായിരിക്കുന്നത്. അതേസമയം ഹസനെ മത്സരിപ്പിക്കുന്നതിനെതിരെ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ഇടത് പാളയത്തിൽ നിന്നും മണ്ഡലം തിരിച്ചു പിടിക്കാനുള്ള സാധ്യതയാണ് ഹസന്‍റെ വരവോടെ ഇല്ലാതാകുന്നതെന്ന് പ്രവർത്തകർ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രവർത്തകർ എഐസിസിക്കും കോൺഗ്രസ് നേതൃത്വത്തിലും പരാതികളും മെയിലും അയച്ചിട്ടുമുണ്ട്. വിജയ സാധ്യത പരിഗണിച്ചാൽ ആറ്റിങ്ങലിൽ അടൂർ പ്രകാശ് കഴിഞ്ഞാൽ അഡ്വ. നിയാസ് ഭാരതിക്കാണ് സാധ്യതയെന്നാണ് മണ്ഡലത്തിലെ പൊതു വികാരം. ഇക്കാര്യത്തിൽ കോൺഗ്രസിലെ ഒരു വിഭാഗം നിയാസ് ഭാരതിക്കൊപ്പമാണെന്നും റിപ്പോർട്ടുണ്ട്.

Related posts

ബീച്ചിലിരുന്ന് പുരുഷ സുഹൃത്തിനൊപ്പം സംസാരിച്ചു, കണ്ണൂരിൽ യുവതിയെ അടിച്ച് എല്ലൊടിച്ചു

subeditor10

നമ്മുടെ നാടിനു വേണ്ടി അവരെ വിളിക്കേണ്ടതുണ്ട് ദയാബായിയോയോട് മമ്മൂട്ടി ക്ഷമ ചോദിച്ചു.

subeditor

കേരളത്തിലെ മൽസ്യസമ്പത്ത് കുത്തനെ ഇടിയുന്നു

subeditor

യു.എ.ഇയുടെ 700കോടി കേരളത്തിനു വേണം എന്ന് എന്തിനു പറഞ്ഞു? കണ്ണന്താനത്തോട് ബി.ജെ.പി മുഖപത്രം

subeditor

പുല്‍വാമ ചാവേർ ഉപയോഗിച്ച കാറിന്റെ ഉടമ അറസ്റ്റില്‍… കുടുങ്ങിയത് കമ്പിളിക്കച്ചവടക്കാരനായി വേഷം മാറി കഴിയവേ

subeditor5

വെടിക്കെട്ടിന് അനുമതി നല്‍കാന്‍ പ്രേരിപ്പിച്ചതാരെന്ന് അധികൃതര്‍ വ്യക്തമാക്കണം: വിഎസ്

subeditor

പാരീസില്‍ കത്തിയാക്രമണം; ഒരു മരണം; അക്രമിയെ വധിച്ചു

subeditor12

പെൺകുട്ടിയുടെ മൂത്രത്തിൽ ബീജം?

sub editor

നോട്ട് നിരോധനത്തിനു പിന്നാലെ നടത്തിയത് 586 റെയ്ഡുകൾ, 2,900 കോടി രൂപ ഖജനാവിലെത്തി

subeditor

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളൻ 26 വർഷത്തെ ജയിൽ വാസത്തിനു ശേഷം പുറത്തേക്ക്, ശിക്ഷ തീരും മുൻപ് പ്രതിയെ പുറത്തിറക്കിയത് തമിഴ്നാട് സർക്കാർ

എല്ലാം നാളെ തുറന്നു പറയും, നാളെ കാണാം..മാധ്യമങ്ങളോട് നടി

subeditor

വേശ്യാ പരാമർശം; പി സി ജോര്‍ജിനെതിരെ കന്യാസ്ത്രീ പരാതി നല്‍കി

sub editor