നിർമ്മിക്കുന്ന കപ്പലിന്റെ രൂപ ചിത്രം

ഓസ്ട്രേലിയ 3.32 ലക്ഷം കോടിയോളം രൂപ ചിലവിട്ട് ലോകത്തിലേ തന്നെ ഏറ്റവും വലിയ മുങ്ങി കപ്പൽ നിർമ്മിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി കപ്പൽ നിർമ്മിക്കാൻ നടത്തുന്ന ആഗോള അന്വേഷണത്തിന്‌ ചൊവ്വാഴ്ച്ച തീരുമാനമായി. കരാർ ഫ്രാൻസിന്‌ ലഭിച്ചു. ലോകത്തിലേ ഏറ്റവും വലിയ കപ്പൽ നിർമ്മാണ കരാർ കൂടിയാണിത്. അവസാന റൗണ്ടിൽ ഫ്രാൻസും ജർമ്മിനിയുമായിരുന്നു വന്നത്. എന്നാൽ ശാസ്ത്രജ്ഞന്മാരുടെ ഗവേഷണ റിപോർട്ട് ഫ്രാൻസിന്റെ ടെക്നോളജിയേ തുണയ്ക്കുകയായിരുന്നു.  ഓസ്ട്രേലിയ കപ്പൽ പദ്ധതി ഒരു വർഷം മുമ്പാണ്‌ ലേലത്തിനു വയ്ച്ചത്. ചുരുങ്ങിയത് 5വർഷം നിർമ്മാണ കാലാവധിയെടുക്കും. 4700 ടൺ ടൺ വിഭാഗത്തിൽ ന്യൂക്ലിയർ പവർ ഉപയോഗിച്ചായിരിക്കും കപ്പൽ പ്രവർത്തിക്കുക. കൂറ്റൻ കപ്പലിനാവശ്യമായ ബാറ്ററികളും, ഇന്ധനവും കണ്ടെത്താൽ ബുദ്ധിമുട്ടുള്ളതിനാലാണ്‌ ന്യൂക്ളിയർ ഇന്ധനത്തിലേക്ക് തിരിഞ്ഞത്. അഡിലൈഡിലായിരിക്കും മുങ്ങികപ്പലിന്റെ നിർമ്മാണം നടക്കുക.50 ബില്ല്യൺ അമേരിക്കൻ ഡോളറാണ്‌ ഫ്രാൻസുമായി ഉണ്ടാക്കിയ കരാർ തുക.