ഓസ്ട്രേലിയ: സ്റ്റുഡന്റ് വിസയും സെക്സ് വർക്കും

ഓസ്ട്രേലിയയിൽ ഈ എഴുതുന്നത് വായിച്ചാൽ ആരും ഞെട്ടില്ല. കാരണം ഇവിടെ അങ്ങനെയാണ്‌. സെക്സ് വർക്ക് നിയമം മൂലം അനുമതി നല്കുകയും, നൂൽ ബന്ധമില്ലാതെ സെക്സ് പാർട്ടികൾ നടക്കുകയും, പിറന്ന പടി മനുഷ്യർ കളിച്ചു മറിയുന്ന ന്യൂഡ് ബീച്ചുകളും ഉള്ള രാജ്യം. അതിനാൽ ലൈംഗീക തൊഴിലാളികൾ എന്ന പദം ഇവിടെ ഉപയോഗിക്കാനാകില്ല. മറ്റേതൊരു തൊഴിലും പോലെ എല്ലാ അവകാശ അധികാരങ്ങൾ ജോലിക്കാർക്കുള്ള സ്വയം തൊഴിലാണ്‌ ഓസ്ട്രേലിയയിൽ സെക്സ് വർക്ക്.  നമ്മുടെ ആളുകൾ വഴിതെറ്റാതെ വന്ന വഴി പോകാനുള്ള മുന്നറിയിപ്പാണ്‌ ഈ എഴുത്തിലൂടെ പങ്കുവയ്ക്കുന്നത്. അപായവും അപകടവും ഓസ്ട്രേലിയയിലേക്ക് വരുന്ന സ്റ്റുഡന്റ് വിസയിലൂടെ നടക്കുന്നു.

ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജിയുടെ റിപോർട്ടാണ്‌ ഈ പരമ്പരയുടെ ആധാരം. അതിന്റെ ആമുഖം ഇങ്ങിനെയാണ്‌. ”വിദേശത്തുനിന്നും ഓസ്ട്രേലിയയിൽ വരുന്ന സെക്സ് വർക്കർമാരിൽ 50% ആളുകളും വിദേശത്തുനിന്നുള്ള സ്റ്റുഡന്റ് വിസ ക്കാരാണ്‌”. ഓസ്ട്രേലിയൻ സർക്കാരിന്റെ ഔദ്യോഗിക രേഖയാണ്‌ ഈ ക്രിമിനോളജ്ജി റിപോർട്ട്.

Loading...

aus-pro

റിപോർട്ടിലെ പ്രസക്ത ഭാഗങ്ങളിൽ ചിലത്:

”വിദേശത്തുനിന്നും ഓസ്ട്രേലിയയിൽ പഠിക്കാൻ എത്തുന്ന വിദ്യാർഥികൾ പല പ്രതീക്ഷകളും ആയി വരുന്നു. ഇവിടെ എത്തിയാൽ അവർക്ക് കൃത്യമായി ജോലി കിട്ടുന്നില്ല. ജോലി കിട്ടുന്നവർക്ക് ജോലി കഴിഞ്ഞ് പഠിക്കാൻ സമയം കിട്ടുന്നില്ല. ഉയർന്ന വാടകയും ജീവിത ചിലവും മൂലം പലരും പട്ടിണി വരെ കിടക്കുന്നു. ഒടുവിൽ അവർ മൂൺ നൈറ്റുകൾക്കും, ബ്ലൈന്റ് ഡേറ്റിങ്ങിനും പോകുന്നു. പ്രമുഖ സെക്സ് വർക്ക് സൈറ്റുകളിൽ അവർ ബന്ധപ്പെടാൻ നംമ്പറുകൾ കൊടുക്കുന്നു. എല്ലാവരും പഠിക്കാനാണ്‌ ആദ്യം സെക്സ് വർകിന്‌ പോകുന്നതെങ്കിലും പണവും ജീവിത സൗഭാഗ്യങ്ങളും പെട്ടെന്ന് വരുമ്പോൾ പിന്നെ സെക്സിന്‌ ഒന്നാം സ്ഥാനവും, പഠനത്തിനു രണ്ടാം സ്ഥാനവും നല്കുന്നു”- റിപോർട്ട് പറയുന്നു. റിപോർട്ടിലേ ഭാഗങ്ങൾ വീണ്ടും..“സ്റ്റുഡന്റ് വിസയിൽ വരുന്നവർക്ക് നാട്ടിലും ഓസ്ട്രേലിയയിലും കടബാധ്യതകൾ ഉണ്ട്. ഇത് അടച്ചു തീർക്കാൻ ഒരിക്കലും ഓസ്ട്രേലിയയിലെ ഒരു സ്റ്റുഡന്റിന്റെ വരുമാനം വയ്ച്ച് സാധിക്കില്ല. ജീവിത ചിലവും കടങ്ങളും കൂടിയാകുമ്പോൾ സ്റ്റുഡൻന്റ് വിസയിൽ എത്തുന്നവർക്ക് ഒരു ജീവിത മാർഗ്ഗം തിരഞ്ഞെടുക്കുകയേ നിവർത്തിയുള്ളു. അതിന്‌ ഏറ്റവും പറ്റിയ മാർഗമാണ്‌ സെക്സ് വർക്ക്.രഹസ്യ സ്വഭാവം, അദ്ധ്വാനം ഇല്ല, പണവും, നല്ല ഷോപ്പിങ്ങും വാഹനവും, ഡ്രസുകളും, റസ്റ്റോറന്റ് ഭക്ഷണവും എല്ലാം ചേർന്ന് സമൂഹത്തിലെ മാന്യത വർദ്ധിക്കുന്നു….

വീടുകളിൽ നിന്നും മാസം പണം നല്കുന്നവർക്ക് മാത്രമേ ശരിയായ വിധത്തിൽ ഓസ്ട്രേലിയയിൽ ഉന്നത പഠനം നടത്താൻ സാധിക്കൂ. ഫീസ് തന്നെ ചുരുങ്ങിയത് 8000 ഡോളറിന്‌ മീതേ വരും. ഇതും ജീവിത ചിലവും കൂടി വരുമ്പോൾ ഒരു മാസം ചുരുങ്ങിയത് വൻ തുക വേണം. 20 മണിക്കൂർ മാത്രം ജോലി ചെയ്താൽ ഈ തുക കിട്ടാൻ ബുദ്ധിമുട്ടാണ്‌. ഇതു മുലം നിരവധി ആളുകൾ തിരഞ്ഞെടുക്കുന്ന വഴിയാണ്‌ സെക്സ് വർക്ക്.”

റിപ്പോർട്ടിന്റെ വിശദ ഭാഗങ്ങൾ തുടർന്ന് പ്രദിപാദിക്കാം. നമ്മുടെ നാട്ടിൽ നിന്നും വരുന്നവർ ഇത്തരം വഴിയിലൂടെ പോകുന്നൂ..എന്ന് ഈ പറഞ്ഞുവരുന്നതിന്‌ യാതൊരു അർഥവും ഇല്ല. എന്നാൽ വിദേശ സെക്സ് വർക്കാർമാരിൽ 50% വും വിദേശത്തുനിന്നും വരുന്ന സ്റ്റുഡന്റ് വിസക്കാർ ആണെന്ന ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജ്ജിയുടെ റിപോർട്ട് ആരും തള്ളികളയരുത്. അത് അതീവ ഗൗരവത്തിൽ എടുക്കണം. അത് ഈ നാട്ടിൽ നടക്കുന്ന സംഭവങ്ങളുടെ അന്വേഷണാത്മക വിലയിരുത്തലാണ്‌. മക്കൾ പഠിക്കാൻ വരുമ്പോൾ അവർക്ക് ചിലവുകൾ എങ്ങിനെ നടത്താൻ കഴിയുന്നു എന്നും, ഫീസ് എങ്ങിനെ അടക്കാൻ കഴിയുന്നു എന്നും 2മുതൽ ലക്ഷം രൂപ ചിലവിട്ട് അവധിക്ക് എങ്ങിനെ നാട്ടിൽ വന്ന് പോകാൻ കഴിയുന്നു എന്നും, നാട്ടിലേ 15 ലക്ഷം വരെ വരുന്ന ബാങ്ക് ലോണും, കഴുത്തറപ്പൻ പലിശയും എങ്ങിനെ അടക്കാൻ കഴിയുന്നു എന്നും മാതാപിതാക്കൾ ആലോചിക്കണം, നന്നായി ചിന്തിക്കണം. അവരുടെ ജോലിയെന്താണ്‌ എന്നും വരുമാനം എന്തെന്നും അറിയണം.

ഓസ്ട്രേലിയയിൽ മക്കളെ വിദ്യാഭ്യാസത്തിനായി അയച്ചിട്ടുള്ള മാതാപിതാക്കൾ കണ്ണുകൊണ്ട് കണ്ടു മനസിലാക്കേണ്ട ചില കാര്യങ്ങൾ.

1) മക്കളുടെ ഓസ്ട്രേലിയയിലെ ബാങ്ക് ആകൗണ്ട് വിവരങ്ങൾ നാട്ടിൽ ഇരുന്ന് തുറന്ന് കാണുക. ചിലവും വരവും അതിൽ ഉണ്ടാകും. കൈയ്യിൽ പണം കൊടുക്കുന്ന ജോലികൾ ഇവിടെ അത്യപൂർവ്വമാണ്‌. ചിലവുകളും ബാങ്ക് കാർഡ് ഉപയോഗിച്ചാണ്‌ നടത്തുന്നത്. എല്ലാ മാസവും അവരുടെ വരവും ചിലവും നഗ്ന നേത്രങ്ങൾ കൊണ്ട് കണ്ട് മനസിലാക്കുക.

2) ഓസ്ട്രേലിയയിൽ ധാരാളം മലയാളി കുടുംബങ്ങൾ ഉണ്ട്. എല്ലാ മുക്കിലും മൂലയിലും ഉണ്ട്. നാട്ടിലേ എല്ലാ പഞ്ചായത്തിൽ നിന്നും ഡസൻ കണക്കിനാളുകൾ. അവരുമായി ബന്ധപ്പെടുക. മക്കളെ അവർക്ക് പരിചയപ്പെടുത്തുക.

റിപോർട്ടിന്റെ അടുത്ത ഭാഗം: സൗത്ത് ഈസ്റ്റ് ഏഷ്യയിൽ നിന്നും എത്തുന്ന സ്റ്റുഡന്റ് വിസയിലുവരാണ്‌ സെക്സ് വർക്കർമാർ. അവർ അവരുടെ നാട്ടിലേ ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ നിന്നും വരുന്നു. 30000 ഡോളറിൽ അധികവും നാട്ടിൽ ബാങ്ക് ലോൺ എടുത്ത് വരുന്നവർ അനവധി.

south_east_asia_map
ഓസ്ട്രേലിയൻ ഇൻസിറ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി
സെക്സ് വർക്ക് റിപോർട്ടിൽ പറയുന്ന സൗത്ത് ഈസ്റ്റ് ഏഷ്യൻ ഭാഗം

ഉന്നത വിദ്യാഭ്യാസം കുറഞ്ഞവർ. ഇംഗ്ലീഷ് വിദ്യാഭ്യാസം കുറഞ്ഞവർ, ചിലർക്ക് കുടുംബവും കുട്ടികളും ഉണ്ട്. ഇവരിൽ മിക്കവരും സാഹചര്യ സമ്മർദ്ദത്താൽ സെക്സ് വർക്കിലേക്ക് നീങ്ങുന്നു. അതായ്ത് സൗത്ത് ഈസ്റ്റ് ഏഷ്യ എന്നാൽ ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ് ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളാണ്‌. ഈ വെളിപ്പെടുത്തൽ അതീവ ഗൗരവത്തിൽ തന്നെ കാണണം.

(തുടരും) ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നവർ പത്രത്തിന്റെ കോണ്ടാക്ട് അഡ്രസിലേക്ക് ഇമെയിൽ ചെയ്യുക [email protected]