വീടുവാങ്ങാൻ നടത്തിയ യാത്രാ ചെലവ് ഔദ്യോഗിക കണക്കിൽ, ആസ്ട്രേലിയൻ മന്ത്രിയുടെ കസേര തെറിച്ചു

വീടുവാങ്ങാൻ ഔദ്യോഗിക ചെലവിൽ യാത്ര ചെയ്യേണ്ടി വന്ന മന്ത്രി രാജി വച്ചു. ആസ്ട്രേലിയയിലാണ് സംഭവം. ആസ്ട്രേലിയൻ ആരോഗ്യ മന്ത്രിയാണ് സംഭവം വിവാദമായതോടെ രാജി വച്ച് മുഖം രക്ഷിച്ചത്. ക്വീന്‍സ് ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റില്‍ വീടു വാങ്ങാന്‍ ഔദ്യോഗിക യാത്ര നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് സൂസന്‍ ലേയുടെ കസേര തെറിച്ചത്.

സൂസന്‍ ലേ ഖജനാവിലെ പണം ഉപയോഗിച്ച്‌ പല യാത്രകള്‍ നടത്തിയെന്ന് നേരത്തേ മുതലേ ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരമൊരു യാത്രയ്ക്കിടെയാണ് അവര്‍ പുതിയൊരു വീടും വാങ്ങിയത്.
2015ല്‍ 795,000 ഓസ്ട്രേലിയന്‍ ഡോളറിന്റെ വസ്തു വാങ്ങിക്കാന്‍ ഗോള്‍ഡ് കോസ്റ്റിലേക്ക് നടത്തിയ യാത്രകളും 2013ലെയും 2014ലെയും പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട യാത്രകളുമാണ് വിവാദത്തിലായത്.