ഓസ്ട്രേലിയയിൽ സ്റ്റുഡന്റ് വിസയിൽ എത്തിയ ആൺകുട്ടികളും ധാരാളമായി സെക്സ് വർക്കാർ മാരായുണ്ട്. ഗൈ സെക്സിനായും, പ്രായമുള്ളവർക്കായും, ആവശ്യക്കാരായ സ്ത്രീകൾക്കും ഇവരുടെ സർവീസുകൾ ഉപയോഗപ്പെടുത്തുന്നു. ഞാൻ മാഗ്ഡൊളാൾഡിസിൽ ജോലിക്ക് പോയാൽ ഫീസും ചിലവും വാടകയും കണ്ടെത്താൽ 5 ദിവസം 40 മണിക്കൂർ ജോലിക്ക് പോകണം. മണിക്കൂറിൽ കിട്ടുന്നതാകട്ടെ നികുതിയും കഴിഞ്ഞ് വെറും 12 ഡോളർ. എന്നാൽ ആഴ്ച്ചയിൽ ഒന്നോ രണ്ടോ മണിക്കൂർ സെക്സ് വർക്കിനോ, നൈറ്റ് ഔട്ടിനോ പോയാൽ എനിക്ക് 500 ഡോളർ കിട്ടും. ബാക്കി 6 ദിവസം പകൽ എനിക്ക് പഠിക്കാൻ പോകാം. 6ദിവസം രാതി എനിക്ക് സമാധാനത്തോടെ പഠിക്കുകയും ചെയ്യാം- ഇനി നിങ്ങൾ പറയൂ ഞാൻ ഇതിൽ ഏത് തൊഴിൽ ഒരു വിദ്യാർഥി എന്ന നിലയിൽ തിരഞ്ഞെടുക്കണം?..

ഈ ലേഖനത്തിന്റെ ആദ്യ ഭാഗം വായിക്കാൻ ഓസ്ട്രേലിയയിലേക്ക് പഠനത്തിന്‌ വന്നവരും വരുന്നവരും അറിയാൻ; വിദേശ സെക്സ് വർക്കർമാരിൽ 50%വും സ്റ്റുഡന്റ് വിസക്കാർ.

Loading...

ഏഷ്യക്കാരൻ വിദ്യാർഥി ഓസ്ട്രേലിയൻ സെക്സ് വർക്കേഴ്സ് ഔട്ട് റീച്ച് പ്രോജക്ടിനു മുമ്പാകെ നല്കിയ കുമ്പസാരമാണിത്. പ്രോജക്ടിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കാമറോൺ കോക്സ് തന്നെയാണ്‌ ഈ ഇക്കാര്യം പങ്കുവയ്ച്ചത്. വിദ്യാർഥി ഏതു നാട്ടിൽ നിന്നും ഉള്ളയാളാണെന്നും കോക്സ് വെളിപ്പെടുത്തിയെങ്കിലും അത് ഇവിടെ പരാമർശിക്കുന്നില്ല. സെക്സ് വർക്കിന്‌ മുമ്പ് പരിമിതമായ വരുമാനവും കഠിനമായ അദ്ധ്വാനവും ആയിരുന്നെങ്കിൽ ഇപ്പോൾ എല്ലാം നന്നായി നടക്കുന്നതായും ഈ വിദ്യാർഥി വെളിപ്പെടുത്തുന്നു.തന്നോടൊപ്പം റൂമിൽ താമസിക്കുന്ന റൂം മെയ്റ്റിനും ഇതു തന്നെയാണ്‌ ജോലിയെന്നും ജീവിതവും പഠനവും ഞങ്ങളുടെ നല്ല രീതിയിൽ പോകുന്നതായും ഇയാൾ പറയുന്നു. മാന്യമായി ജീവിക്കാനും സാധിക്കുന്നുവത്രെ.

സ്റ്റുഡന്റ് വിസ എന്നാൽ സെക്സ് ഓസ്ട്രേലിയക്ക് സെക്സ് വ്യവസായം. അധികൃതരുടെ വെളിപ്പെടുത്തൽ

ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജ്ജി റിപോർട്ട് എഴുതി തയ്യാറാക്കിയത് പ്രോജക്ട് ഓഫീസർ ജൂലസ് കിം എന്ന സ്ത്രീയാണ്‌. അവരുടെ വാക്കുകൾ’‘ the fact international students were working as sex workers was nothing new. She explained recent  reports had claimed visa programs were being used to facilitate the entry of sex workers from overseas, but that a subsequent public inquiry found the majority of those working in the sex industry were working lawfully and in accordance with the conditions of their visa’‘സ്റ്റുഡന്റ് വിസയിൽ വരുന്നവർ സെക്സ് വർക്ക് വ്യവസായത്തിലേക്ക് പോകുന്നത് ഓസ്ട്രേലിയയിൽ പുതിയ സംഭവമല്ല. റിപോർട്ടുകൾ സൂചിപ്പിക്കുന്നത് സ്റ്റുഡന്റ് വിസ പദ്ധതി വിദേശീയരായ സെക്സ് വർക്കർമാർക്ക് ഓസ്ട്രേലിയയിലേക്ക് കടക്കുവാനുള്ള മാർഗ്ഗമായാണ്‌. എന്നാൽ സർക്കാരിന്റേയും മറ്റും അന്വേഷനങ്ങളും കണ്ടെത്തലുകളും പ്രകാരം സ്റ്റുഡന്റ് വിസക്കാർ നടത്തുന്ന സെക്സ് വ്യവസായം നിയമപരമായ തൊഴിലും വിസ നിയമങ്ങൾ അനുസരിച്ചുമാണെന്നാണ്‌.

ഇന്ത്യക്കാരുണ്ടോ മലയാളികൾ ഉണ്ടോ? ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്

ഒരു കാര്യം അടിവരയിട്ടുപറയാം. ഏതാനും മാസം മുമ്പ് പെർത്ത് ഇന്ത്യൻ കോൺസുലേറ്റർ ജനറൽ വിളിച്ച യോഗത്തിൽ ഇന്ത്യൻ വിദ്യാർഥികളുടെ സെക്സ് വ്യവസായമാണ്‌ ചർച്ച ചെയ്തത്. സുഡന്റ് വിസയിൽ വരുന്നവർ സെക്സ് വ്യവസായത്തിലേക്ക് പെട്ടെന്ന് നീങ്ങുന്നു എന്ന് യോഗത്തിൽ കോൺസുലേറ്റർ തന്നെ സാക്ഷ്യപെടുത്തി. ഇതിനെതിരെ വ്യാപകമായ ഒരു കാമ്പയിൽ ആവശ്യമാണെന്നും ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസ എടുക്കുന്നവരിൽ ബോധവല്കരണം വേണമെന്നും ഇന്ത്യൻ എംബസി പറഞ്ഞു. നമ്മുടെ കുട്ടികൾ പഠിക്കാൻ വന്ന് നശിക്കുന്നത് തടയാൻ ഓസ്ട്രേലിയയിലെ ജീവിത ചിലവും സാഹചര്യവും നാട്ടിൽനിന്നും വരുന്നവർ മനസിലാക്കനമെന്നും ഉപദേശം നല്കി.

സെക്സ് ജോലി എന്നാൽ സാധാരണ പോലൊരു ജോലി

വിദ്യാർഥികൾ പറയുന്നത് സെക്സ് വർകിനേ എന്തിന്‌ ഗൗരവമായി കാണണം. “Sex work is work and here in NSW it’s legal. Why shouldn’t he do that?”-(സെക്സ് വർക്ക് അത് ഒരു തൊഴിലാണ്‌. നിയമം മൂലം അംഗീകരിച്ച തൊഴിൽ.) പിന്നെ എന്തിനാണ്‌ ഞങ്ങൾ അത് ചെയ്യാതെ ഇരിക്കുന്നത്. എന്നാണ്‌ ഒരു വിദ്യാർഥി  ഓസ്ട്രേലിയൻ സെക്സ് വർക്കേഴ്സ് ഔട്ട് റീച്ച് പ്രോജക്ടിനു മുമ്പാകെ ചോദിച്ച ചോദ്യം.

കാമറോൺ കോക്സ് തുടരുന്നു,..വിദേശത്തു നിന്നും ഓസ്ട്രേലിയയിൽ പഠിക്കാൻ വരുന്ന വിദ്യാർഥികളുടെ കൈവശം ചിലവുകൾക്കും, ഫീസിനും, വാടകയ്ക്കും മതിയായ പണം ഇല്ല. എല്ലാത്തിനും കാരണം അതാണ്‌. അവരുടെ ദരിദ്രമായ ചുറ്റുപാടുകൾ അവരെ ഈ തൊഴിലിലേക്ക് നയിക്കുന്നു. കാമറോൺ കോക്സ് പറയുന്നു..”എന്റെ സുഹൃത്തിനേ പോലുള്ള ഒരു ആൺകുട്ടി പഠനവും സെക്സ് വർക്കും ഒരുമിച്ച് കൊണ്ടുപോകുന്നു. ഏഷ്യൻ രാജ്യക്കാരനായ അവൻ പുറത്ത് പോകുമ്പോഴും, പഠനത്തിനു പോകുമ്പോഴും ലാപ്ടോപ്പുമായി പോകും. വരുന്ന അന്വേഷണങ്ങൾ നോക്കാനും, കസ്റ്റമറെ പഠിക്കാനും വേണ്ടിയാണിത്”. സെക്സ് വർക്കിന്‌ പോകാത്ത വിദ്യാർഥികളേയും കാമറോൺ കോകസിന്റെ പഠനത്തിൽ പറയുന്നു. “ഇത്തരം കുട്ടികൾ പറയുന്നത് ജീവിതം വല്ലാതെ കഠിനമാണ്‌. മാഗ്ഡോണാൾഡിലും, കെ.എഫ്.സിയിലും, വൂൾ വർത്റ്റിലും, ഒക്കെ തിരക്കേറിയ ജോലികഴിഞ്ഞ് പഠിക്കാൻ സമയം ഇല്ല. 20 മണിക്കൂർ മാത്രം ജോലി ചെയ്താൽ കടവും ചിലവും ഒക്കെ നടത്തികൊണ്ട് പോകാനും ആകില്ല”

www.news.com.au എന്ന ഓസ്ട്രേലിയൻ പത്രം പ്രസിദ്ധീകരിച്ച ഒരു സ്റ്റോറി വായിച്ചാൽ സ്റ്റുഡന്റ് വിസയിൽ നടക്കുന്ന കാര്യങ്ങളിൽ നമ്മളിൽ ഞെട്ടൽ ഉണ്ടാക്കും. അവർ പറയുന്നത് ഇപ്രകാരം “ നിർഭാഗ്യവശാൽ പഠനത്തിനായി ഓസ്ട്രേലിയയിലേക്ക് വരുന്ന വിദേശീയർ കൂട്ടമായി സെക്സ് വർക്കർമാരാകുന്നു. ഓസ്ട്രേലിയൻ സെക്സ് വർക്ക് വ്യവസായത്തിന്റെ കാതലായ ഭാഗമായി ഇവർ മാറി കഴിഞ്ഞു. ഓസ്ട്രേലിയ സർക്കാരിന്‌ ഇതെല്ലാം വ്യക്തമായ കാര്യമാണ്‌. ഹോളീഡേക്കും, പഠനത്തിനും ആയി വിസ എടുത്ത് ഓസ്ട്രേലിയയിൽ എത്തുന്നവർ സെക്സ് വ്യവസായത്തിന്റെ ഭാഗമാകുന്നു എന്നത് മനസിലാക്കി തന്നെയാണ്‌ സർക്കാർ മുന്നോട്ട് പോകുന്നത്. താല്ക്കാലികമായി വരുന്നവർ വന്ന മോഹങ്ങൾ എന്തായാലും ഒരുപാട് ജീവിത അനുഭവങ്ങൾ മനസിൽ സൂക്ഷിച്ചാണ്‌ ഓസ്ട്രേലിയയോട് വിടപറഞ്ഞ് തിരികെ പോകുന്നത്.”

അതായത് ഓസ്ട്രേലിയൻ സർക്കാർ സ്റ്റുഡന്റ് വിസയുടെ മറവിലെ സെക്സ് വ്യവസായം പ്രമോട്ട് ചെയ്യുന്നു. 4.15 ലക്ഷം വിദ്യാർഥികൾ രാജ്യത്ത് സ്റ്റുഡന്റ് വിസയിൽ ഉണ്ടെന്നാണ്‌ കണക്കാക്കുന്നത്. ഇവരുടെ ഫീസും വരുമാനത്തിലും മാത്രം ബില്യൺ കണക്കിന്‌ ഡോളർ ആണ്‌ രാജ്യത്തിനു കിട്ടുന്നത്. 2010ൽ മാത്രം പുറത്തുവന്ന കണക്കിൽ സിഡ്നിയിൽ മാത്രം 1.03 ബില്ല്യൺ ഡോളർ സർക്കാർ ഫണ്ടായി വിദ്യാർഥികളിൽ നിന്നും ലഭിച്ചു. ഒരു വർഷം ഒരു വിദ്യാർഥിയിൽ നിന്നും സംമ്പദ് മേഖലയിലേക്ക് ലഭിക്കുന്ന വരുമാനം 30000 ഡോളർ ആണെന്ന് കണക്കാക്കുന്നു. അതായത് ഇന്ത്യ പോലുള്ള രാജ്യത്തേ വിശുദ്ധമായ കുടുംബ ബന്ധങ്ങളിലൂടെ കടന്നുവന്ന പെൺകുട്ടികളുടേയും ആൺകുട്ടികളുടേയും ശരീരവും ,മാനവും, ജീവിതവും വിറ്റ് കിട്ടുന്ന പണം ഓസ്ട്രേലിയൻ പണപെട്ടിയിലേ കണക്കുകളിലേക്ക് ഒഴുകിയെത്തുന്നു. ഇവിടെ ഇതൊക്കെ പാപമല്ല, അതി സുന്ദരവും, സുരക്ഷിതവും, ജീവിത ലഹരിയുമാണ്‌. എന്നാൽ നമ്മൾ നമ്മുടെ തറവാട്ടിലേക്ക് മടക്കയാത്ര നടത്തുമ്പോഴാണ്‌ ചെയ്തു പോയതെല്ലാം മഹാപാപം എന്ന തിരിച്ചറിനും നൈരാശ്യവും ഉണ്ടാകുന്നത്.

earthcolumn advt

ഓസ്ട്രേലിയയിൽ ഉള്ളവർക്ക് സെക്സ് വർക്കിന്‌ മനസൊന്നു ഞെടിച്ചാൽ മതി.എസ്കോർട്ടായും, പോക്കർ ആയും,സ്കാരലെറ്റ് അങ്ങിനെ നൂറുകണക്കിന്‌ സൈറ്റുകളാണ്‌ മുമ്പിലേക്ക് വരുന്നത്. പേർ കൊടുത്ത് ഫ്രീയായി അതിൽ കയറി ശരീര ഭാഗങ്ങളുടെ ചിത്രങ്ങൾ അപ് ലോഡ് ചെയ്യുക,,ഒര മണിക്കൂറിൽ 100 ഡോളറിൽ തുടങ്ങി 12 മണിക്കൂർ സർവീസിന്‌ 1300 ഡോളർ വരെ വാഗ്ദാനം എത്തും. സ്വയം വില പറഞ്ഞ് സ്വയം വില്പനയ്ക്ക് വയ്ക്കുക. നൈറ്റ് ഔട്ട്, പാർട്ടി, ഒക്കെ എല്ലാം കൂടെയുണ്ടാകും. ജോലി സ്ഥലം അമ്പര ചുംബികളായ നക്ഷത്ര ഹോട്ടലുകൾ… നന്നാകാൻ കഠിനാദ്ധ്വാനവും, മോശമാകാൻ മണിക്കൂറുകളും മതിയാകും.നമ്മുടെ നാട്ടുകാരായ ചെറുപ്പക്കാരികൾ വെള്ളക്കാരുടെ സവിശേഷ ഉടയാടകൾ അണിഞ്ഞ് കൈകൾ കോർത്ത് മാളുകളിലും, പാർക്കുകളിലും, റോഡുകളിലും ഒക്കെ കാണുന്നത് ഇവിടുത്തേ ശീലമായി കരുതാം. എന്നാൽ ഈ കാഴ്ച്ചകൾ കുറച്ച് പണത്തിന്‌ വേണ്ടിയാണേൽ അത്തരം മനുഷ്യ സുഹൃദങ്ങൾ ആരോടൊക്കെയോ ഉള്ള ചതിയാണ്‌.

വിദേശ സെക്സ് വർക്കർമാരിൽ 50% സ്റ്റിഡന്റ് വിസയിൽ വന്നവർ- ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജ്ജി ഡിപാർട്ട്മെന്റിന്റെ റിപോർട്ടിൽ പറയുന്ന മറ്റ് പ്രധാന കാര്യങ്ങൾ

വിദേശ സെക്സ് വർക്കാർമാരിൽ 43% വും സ്റ്റുഡന്റ് വിസയിൽ എത്തിയവർ. ചിലർ ഓസ്ട്രേലിയൻ സിറ്റിസൺ ഷിപ്പ് ഉള്ളവരെ കല്യാണം കഴിച്ച് വന്നവർ. ചിലർ ഓസ്ട്രേലിയയിൽ പാർടണർമാരെ കണ്ടെത്തി വന്നവർ. വിദ്യാർഥികളായി പഠിക്കാൻ വന്ന ശേഷം ഓസ്ട്രേലിയയിൽ ഗർഭിണികളാകുന്ന പെൺകുട്ടികൾ നിരവധി. ശരിയായ രീതിയിൽ ഗർഭ നിരോധന സംവിധാനം ഉപയോഗിക്കാത്തതിനാലാണിത്. പാർട്ണർമാരും, വിവാഹിതരിലും ഒക്കെയായി കുട്ടികൾ ഉണ്ടാകുന്നവർ ഉണ്ട്. എന്നാൽ വിവാഹങ്ങൾ വേർപിരിയുന്നവർ കുട്ടികളുടെ ചിലവും മറ്റും നറ്റത്തികൊണ്ട് പോകാൻ സെക്സ് വർക്കിലേക്ക് നീങ്ങുന്നു. നല്ലൊരു ഭാഗം വിദ്യാർഥികളും മസാജ് സെന്റെറിലെ ജോലികൾക്ക് പോകുന്നു. മസാജ്ജ് സെന്റെർ എന്നത് ഓസ്ട്രേലിയയിൽ സെക്സിന്റെ മൂർത്ത രൂപങ്ങളാണ്‌. കസ്റ്റമർ കൊടുക്കുന്ന കാശിനും എടുക്കുന്ന പ്ലാനിനും അനുസരിച്ച് അവിടെ എല്ലാ സൗകര്യവും ഉണ്ടാകും. പെൺകുട്ടികൾ ഉള്ള മസാജ്ജ് സെന്ററിലാണ്‌ കോളുകൾ കൂടുതൽ. പരമ്പരാഗത സെക്സ് വർക്കർമാർ മസാജ്ജ് സെന്ററിൽ പോകാറില്ല. കാരണം അവിടെ ലഭിക്കുന്ന വരുമാനം ഒരു ഭാഗം സെന്റർ നടത്തിപ്പുകാരെടുക്കും.ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വരുന്ന സ്റ്റുഡന്റ് വിസക്കാർക്ക് പരിമിതമായ ഇംഗ്ലീഷ് പരിജ്ഞാനമേയുള്ളു. ഇതുമൂലം പല സ്ഥാപനങ്ങളിലും ജോലി കിട്ടില്ല. ഇതു മൂലം ഇവർ സംഘമായി സെക്സ് വർക്കിലേക്ക് നീങ്ങുന്നു.വിവിധ ഏഷ്യൻ രാജ്യത്തുനിന്നും വന്ന സ്റ്റുഡന്റ് വിസക്കാർക്ക് സെക്സ് വർക്ക് രംഗത്ത് വൻ ഗ്രൂപ്പുകൾ ഉണ്ട്. അവരുടെ ഭാഷയും രാജ്യവും, ഒക്കെ വയ്ച്ചാണ്‌ ഇത്തരം ഗ്രൂപ്പുകൾ. വെള്ളക്കാരായ പുരുഷന്മാർക്ക് ഏഷ്യൻ പെൺകുട്ടികളോടാണ്‌ താല്പര്യം. കാരണം അവർ ജീവിച്ചുവന്ന ചുറ്റുപാട് സെക്സ് എന്തെന്നും, മുൻ പരിചയം പോലും അറിയാത്തവരാണ്‌. ഇതു മൂലം ഏഷ്യൽ പെൺകുട്ടികളെ ഈ രംഗത്തേക്ക് കൂടുതൽ സ്വാഗതം ചെയ്യുകയാണ്‌.

സ്റ്റുഡന്റ് വിസ എന്നാൽ സെക്സ് ഓസ്ട്രേലിയക്ക് സെക്സ് വ്യവസായം. അധികൃതരുടെ വെളിപ്പെടുത്തൽ

ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജ്ജി റിപോർട്ട് എഴുതി തയ്യാറാക്കിയത് പ്രോജക്ട് ഓഫീസർ ജൂലസ് കിം എന്ന സ്ത്രീയാണ്‌. അവരുടെ വാക്കുകൾ’‘ the fact international students were working as sex workers was nothing new. She explained recent  reports had claimed visa programs were being used to facilitate the entry of sex workers from overseas, but that a subsequent public inquiry found the majority of those working in the sex industry were working lawfully and in accordance with the conditions of their visa’‘സ്റ്റുഡന്റ് വിസയിൽ വരുന്നവർ സെക്സ് വർക്ക് വ്യവസായത്തിലേക്ക് പോകുന്നത് ഓസ്ട്രേലിയയിൽ പുതിയ സംഭവമല്ല. റിപോർട്ടുകൾ സൂചിപ്പിക്കുന്നത് സ്റ്റുഡന്റ് വിസ പദ്ധതി വിദേശീയരായ സെക്സ് വർക്കർമാർക്ക് ഓസ്ട്രേലിയയിലേക്ക് കടക്കുവാനുള്ള മാർഗ്ഗമായാണ്‌. എന്നാൽ സർക്കാരിന്റേയും മറ്റും അന്വേഷനങ്ങളും കണ്ടെത്തലുകളും പ്രകാരം സ്റ്റുഡന്റ് വിസക്കാർ നടത്തുന്ന സെക്സ് വ്യവസായം നിയമപരമായ തൊഴിലും വിസ നിയമങ്ങൾ അനുസരിച്ചുമാണെന്നാണ്‌.