കോഴിക്കോട് നഗരത്തില്‍ ഓസ്‌ട്രേലിയന്‍ വനിതയെ കാണാതായി

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഓസ്‌ട്രേലിയന്‍ വനിതയെ കാണാതായി. മലയാളിയായ സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയ വെസ്‌ന എന്ന ഓസ്‌ട്രേലിയകാരിയെയാണ് കാണാതായത്. വെസ്‌നയുടെ സുഹൃത്തും കോട്ടയം സ്വദേശിയുമായ ജിം ബെന്നിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കസബ പൊലീസാണ് കേസന്വേഷിക്കുന്നത്.