യാത്രക്ക് കയറിയ വീട്ടമ്മയെ ഓട്ടോയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം, ഡ്രൈവര്‍ പിടിയില്‍

വിതുര: ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തിലല്‍ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.. വിതുര കലുങ്ക് ജംക്ഷന്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ തള്ളച്ചിറ സന്ധ്യാഭവനില്‍ സുനിയെന്ന 32കാരനാണ് അറസ്റ്റിലായത്. വിതുര മൈലക്കോണം സ്വദേശിനിയായ വീട്ടമ്മയെ ഓട്ടോയില്‍ യാത്ര ചെയ്യവെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. വിതുര സ്റ്റാന്‍ഡില്‍ നിന്നും മാര്‍ക്കറ്റ് ജംഗ്ഷനിലെ മൊബൈല്‍ കടയിലേക്ക് വീട്ടമ്മ ഓട്ടം വിളിച്ചു. എന്നാല്‍ മൊബൈല്‍ ഷോപ്പിന് മുന്നില്‍ നിര്‍ത്താതെ പട്ടന്‍കുളിച്ചപാറ മേഖലയിലേക്ക് സുനി വീട്ടമ്മയെ കൊണ്ടുപോയി. ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയപ്പോള്‍ സുനി വീട്ടമ്മയുടെ കയ്യില്‍ പിടിച്ചു. ഇതോടെ വീട്ടമ്മ നിലവിളിച്ചുകൊണ്ട് ഓട്ടോയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. ഇതിനുപിന്നാലെ ഓട്ടോയുമായി മുങ്ങിയ സുനിയെ ഇന്നലെ രാവിലെ വിതുര സ്റ്റാന്‍ഡിലെത്തിയപ്പോള്‍ സി.ഐ എസ്. ശ്രീജിത്ത്, എസ്.ഐ എസ്.എസ്. സുധീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Loading...