നടുറോഡിൽ യുവതിക്ക് മുന്നിൽ സ്വയംഭോഗം ചെയ്ത ഓട്ടോഡ്രൈവർക്ക് സംഭവിച്ചത്

യുവതിക്ക് മുന്നില്‍ സ്വയംഭോഗം ചെയ്ത ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ മലാഡില്‍ കാറിന് കാത്തുനില്‍ക്കുകയായിരുന്ന യുവതിയുടെ മുന്നില്‍വെച്ചാണ് ഷാക്കില്‍ അബ്ദുല്‍ ഖാദര്‍ മേമന്‍(32) സ്വയംഭോഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സെപ്റ്റംബര്‍ ഒന്നിന് രാത്രിയാണ് സംഭവം. വാഹനം കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ ഇയാള്‍ തന്‍റെ ഓട്ടോയില്‍ കയറാന്‍ നിര്‍ബന്ധിച്ചു.

Loading...

എന്നാല്‍, ഇയാളുടെ ആവശ്യം നിരസിച്ച യുവതിക്ക് നേരെ ഇയാള്‍ പാന്‍റിന്‍റെ സിബ് അഴിച്ച് സ്വയംഭോഗം ചെയ്യുകയായിരുന്നു. ഇയാളുടെ പ്രവൃത്തി ഫോട്ടോയെടുത്ത യുവതി പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെ ഏറെ ദിവസത്തെ തിരച്ചിലിനൊടുവില്‍ ക്രൈം ബ്രാഞ്ച് പിടികൂടിയത്.