കൊച്ചിയിൽ ഓട്ടോ ഡ്രൈവർ തീകൊളുത്തി ആത്മഹത്യ ചെയ്തു: ആത്മഹത്യ ചെയ്യും മുൻപ് മറ്റു രണ്ടു പേരുടെ ദേഹത്ത് കൂടി പെട്രോൾ ഒഴിച്ചു

കൊച്ചി: എറണാകുളം നഗരമധ്യത്തിൽ ഓട്ടോഡ്രൈവർ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. വടുതല സ്വദേശി ഫിലിപ്പ് എന്നയാളാണ് ആത്മഹത്യ ചെയ്തത്. അത്മഹത്യ ചെയ്യാനുള്ള കാരണം അറിവായിട്ടില്ല.

കൊച്ചി പച്ചാളത്തെ ഷൺമുഖം റോഡിൽ വച്ചാണ് സംഭവം. മറ്റു രണ്ടു പേരുടെ ദേഹത്ത് കൂടി തീ കൊളുത്തി ആത്മഹത്യ ചെയ്യും മുൻപ് ഫിലിപ്പ് പെട്രോൾ ഒഴിച്ചിരുന്നുവെങ്കിലും ഇവ‍ർ പരിക്കുകളോടെ രക്ഷപ്പെട്ടു.

Loading...

ഷൺമുഖം റോഡിലെ ഒരു കടയിലെത്തിയ ഫിലിപ്പ് കടയുടമ പങ്കജാക്ഷന്റേയും കടയിൽ സാധനം വാങ്ങാനെത്തിയ മറ്റൊരാളുടേയും ദേഹത്തേക്ക് പെട്രോളൊഴിക്കുകയായിരുന്നു. ഇതിനു ശേഷമാണ് തീ കൊളുത്തിയത്. സാരമായി പൊള്ളലേറ്റ പങ്കജാക്ഷനേയും മറ്റൊരാളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു