എവി ഗോപിനാഥ് കോൺഗ്രസിൽ നിന്ന് രാജി വെച്ചു

പാലക്കാട്ടെ മുതിർന്ന കോൺ​ഗ്രസ് നേതാവ് എ വി ​ഗോപിനാഥ് പാർട്ടിയിൽ നിന്നും രാജിവെച്ചു. വികാരാധീനനായി പ്രതികരിച്ചായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം. കോൺഗ്രസിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഞാൻ തടസ്സ ക്കാരനാവുന്നുണ്ടോ എന്ന് സംശയമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

എന്നും പാർട്ടിക്കകത്ത് നിലനിന്നിരുന്ന ആളാണ് താനെന്നും പ്രതീക്ഷയില്ലാത്ത ഒരു യാത്ര നടത്തുന്നതിനെക്കാൾ ഉപരിയായി എവിടെയെങ്കിലും വച്ച് ഇതവസാനിപ്പിക്കണമെന്ന് കരുതുകയാണെന്നും ഗോപിനാഥ്. കേരളത്തിലെ കോൺഗ്രസ് നേതാക്കളെ എന്നും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. ഈശ്വരനെക്കാൾ വലുതായി ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ആളാണ് ലീഡർ. ഒപ്പം നിന്ന എല്ലാ പാർട്ടി പ്രവർത്തകർക്കും നന്ദി പറയുന്നെന്നും എ വി ഗോപിനാഥ് പറഞ്ഞു.

Loading...