കണ്ണൂരിലെ ഒൻപത് വയസ്സുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ

കണ്ണൂർ കുഴിക്കുന്നിൽ ഒൻപത് വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയെ അമ്മ വാഹിദ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. കുട്ടിയുടെ അച്ഛൻ രാജേഷിൻ്റെ പരാതിയിൽ അമ്മ വാഹിദയെ പോലീസ് അറസ്റ്റ് ചെയ്ത്.വാഹിദ കുറച്ച് ദിവസങ്ങളായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.കുട്ടിയുടെ അച്ഛൻ രാജേഷും അമ്മ വാഹിദയും തമ്മിൽ രാവിലെ വാക് തർക്കം ഉണ്ടായിരുന്നു.

ഇതിനെ തുടർന്ന് രാജേഷിനെ പുറത്താക്കി അമ്മ വാഹിദ മകളേയുംയും കൊണ്ട് വാതിൽ അകത്ത് നിന്നും പൂട്ടി.പുറത്ത് പോയി തിരിച്ചെത്തിയ രാജേഷ് വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മകൾ കുഴഞ്ഞ് വീണ് കിടക്കുന്നതായി കണ്ടത്.ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.അച്ഛൻ രാജേഷിന്റെ പരാതിയെ തുടർന്ന് അമ്മ വാഹിദയെ കണ്ണൂർ ടൌൺ പോലീസ് കസ്റ്റഡിയിൽ എടുത്തു.ചോദ്യം ചെയ്യലിൽ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വാഹിദ സമ്മതിച്ചു.ഇതിനെ തുടർന്ന് അറസ്സ് രേഖപ്പെടുത്തി.വാഹിദ മാനസിക അസ്വാസ്ഥ്യത്യമുളള ആളാണെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.

Loading...