അവിനാശി അപകടം:വിവാഹ ജീവിതത്തിന് മൂന്ന് മാസത്തിന്റെ ആയുസ്സ് മാത്രം;ഹനീഷിന്റെ ഭാര്യ ശ്രീലക്ഷ്മി ആത്മഹത്യ ചെയ്തു

തൃശൂര്‍: നാടിനെ നടുക്കിയ അപകടമായിരുന്നു അവിനാശി അപകടം. നിരവധി ജീവനുകളെടുത്ത ആ അപകടത്തില്‍ പൊലിഞ്ഞത് നിരവധി പേരുടെ സ്വപ്‌നങ്ങളായിരുന്നു. വിഫലമായത് ഒരുപാട് പേരുടെ കുടുംബങ്ങളുടെ കാത്തിരിപ്പായിരുന്നു. പ്രിയതമനെ കാത്തിരുന്ന ശ്രീലക്ഷ്മിക്ക് മുന്നിലെത്തിയതും സ്വപ്‌നങ്ങള്‍ എല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ട് ഹനീഷിന്റെ മൃതദേഹവുമായിരുന്നു. ഒടുവില്‍ മൂന്ന് മാസത്തിനിപ്പുറം ശ്രീലക്ഷ്മിയും ആത്മഹത്യ ചെയ്തു.

കോയമ്പത്തൂര്‍ അപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശി ഹനീഷിന്റെ ഭാര്യ ശ്രീപാര്‍വതി(24) ആണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി 20 നായിരുന്നു കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി വോള്‍വോ ബസും ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ ഹനീഷ് മരിച്ചത്. ബാംഗ്ലൂരുവില്‍ നിനന്ും നാട്ടിലേക്ക് പ്രതീക്ഷയോടെയായിരുന്നു ഹനീഷിന്റെ മടക്കയാത്ര. ശിവരാത്രി ഉത്സവത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയും പ്ലാന്‍ ചെയ്തായിരുന്നു ഹനീ്ഷ് യാത്ര ചെയ്തിരുന്നത്.

Loading...

ഏറെക്കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഇതോടെ ശ്രീപാര്‍വതി തനിച്ചായി. കൂട്ടുകാരന്‍ ശ്യാമിന്റെ വിവാഹനിശ്ചയത്തിന് പങ്കെടുക്കാനായിരുന്നു ഹനീിന്റെ നാട്ടിലേക്കുള്ള യാത്ര. ഹനീഷിന്റെ മരണശേഷം ശ്രീപാര്‍വതി അതീവ ദു:ഖിതയായിരുന്നുവെന്ന് പറയപ്പെടുന്നു.