ആവോണ്‍ ദീർഘദൂരനടത്തം – അഞ്ചാം തവണയും റ്റോജോ തോമസ്‌

സാൻഫ്രാൻസികോ: നോർത്തേണ്‍ കാലിഫോർണിയയിലെ പ്രവാസിമലയാളികൾക്കിടയിൽ സുപരിചിതനും മലയാളി അസോസിയേഷൻ ഓഫ് നോർത്തേണ്‍ കാലിഫോർണിയ(മങ്ക)യുടെ മുൻ പ്രസിഡന്റുമായ ശ്രി. റ്റോജോ തോമസ്‌,  സ്തനാർബുദമെന്ന മാരകവിപത്തിനെക്കുറിച്ചുള്ള ബോധവല്ക്കരണപരിപാടികളുടെ ഭാഗമായി കഴിഞ്ഞ മുപ്പത്തിയൊൻപത് വർഷങ്ങളായി ആവോണ്‍ ഫൗണ്ടേഷൻ എല്ലാവർഷവും നടത്താറുള്ള  ദീർഘദൂരനടത്തത്തിൽ തുടർച്ചയായ അഞ്ചാം തവണയും പങ്കാളിയാവുന്നു. 2009-2011 വർഷക്കാലം മങ്കയുടെ സാരഥിയായ കാലയളവിലുൾപ്പെടെ പ്രവാസിമലയാളികളുടെ വിവിധങ്ങളായ അവശ്യങ്ങൾക്ക് വേണ്ടി സമൂഹത്തിന്റെ പലവിധ ശ്രേണികളിലും നാളിതുവരെ ശ്രി. റ്റോജോ നടത്തിയ ഇടപെടലുകൾ നിരവധിയാണ്. സാമൂഹികനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മറ്റു നിരവധി പ്രസ്ഥാനങ്ങൾക്കും സംഘടനകൾക്കും  റ്റോജോ തോമസ്‌ തുടച്ചയായി നല്കിക്കൊണ്ടിരിക്കുന്ന സഹകരണവും മാർഗ്ഗനിർദ്ദേശങ്ങളും എല്ലാ പ്രവാസി മലയാളികൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കും അക്ഷരാർഥത്തിൽ ഒരു പ്രചോദനവും മാതൃകയുമാണ്. ആവോണ്‍ ഫൗണ്ടേഷന്റെ പ്രസ്തുത സംരഭത്തിലേയ്ക്കുള്ള ധനശേഖരണാർത്ഥം തുറന്ന വെബ്‌ പേജ് ഇവിടെ ലഭിക്കുന്നതാണ്.