തിരുവനന്തപുരം: കേരളത്തിന്റെ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് വീണ്ടും പുരസ്കാരം.2021 ലെ പൊതുജനാരോഗ്യ നേതൃത്വത്തിനുള്ള പ്രഥമ ഐഎച്ച്ഡബ്ല്യു ജനനി പുരസ്‌കാരമാണ് കെ.കെ ശൈലജ ടീച്ചര്ർക്ക് ലഭിച്ചത്. കൊവിഡ് മഹാമാരി ഉള്‍പ്പെടെ നിരവധി പൊതുജനാരോഗ്യ പ്രതിസന്ധികള്‍ കൈകാര്യം ചെയ്യാന്‍ കേരളത്തെ സഹായിച്ചതിനാണ് പുരസ്‌കാരം.
വനിതാ ആരോഗ്യത്തിനായുള്ള അന്താരാഷ്ട്ര പ്രവര്‍ത്തന ദിനത്തോടനുബന്ധിച്ച് ഇന്റര്‍ഗ്രേറ്റഡ് ഹെല്‍ത്ത് ആന്റ് വെല്‍ബീങ് കൗണ്‍സില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയിലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ അവാര്‍ഡ് നല്‍കിയത്. പാന്‍ഡെമിക് സമയത്ത് നല്‍കിയ മികച്ച സംഭാവനകള്‍ക്ക് ആരോഗ്യ വ്യവസായത്തില്‍ വിവിധ നേതൃപാടവങ്ങള്‍ വഹിക്കുന്ന പതിനേഴ് സ്ത്രീകള്‍ക്ക് മറ്റ് വിഭാഗങ്ങളില്‍ അവാര്‍ഡ് ലഭിച്ചു.
Loading...