അയോധ്യാ വിധി, ഈ വ്യാജ സന്ദേശങ്ങൾ തിരിച്ചറിയുക

Loading...

അയോധ്യാ കേസും വിധിയുമായി ഇപ്പോൾ പുറത്ത് പ്രചരിക്കുന്ന ചില വ്യാജമായ വാർത്തകളും, പ്രചരണങ്ങളും സംബന്ധിച്ച് പൊതുജനങ്ങളേ അറിയിക്കാനാണ്‌ ഈ റിപോർട്ട് കർമ്മ ന്യൂസ് പുറത്ത് വിടുന്നത്. അയോധ്യാ കേസിലെ വിധിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ തെറ്റായ സന്ദേശങ്ങൾ വരുന്നത് കരുതിയിരിക്കുക. യാഥാർഥ്യ്യങ്ങൾ മനസിലാക്കുക

ആദ്യമായി വിധിയുമായി ബന്ധപ്പെട്ട് ഇനിയുള്ള ദിവസങ്ങളിൽ രാജ്യത്തേ ജനങ്ങളുടെ ഫോൺ കോളുകൾ റെക്കോഡ് ചെയ്യും എന്നതാണ്‌. പോലീസും കേന്ദ്ര സർക്കാർ ഏജസികളും ഫോൺ കോളുകൾ റെക്കോഡ് ചെയ്യുന്നു എന്ന തെറ്റായ വാർത്തയും പ്രചരനവും നടക്കുന്നു. ഒരിക്കലും ഇത്തരത്തിൽ ഫോൺ കോളുകൾ റെക്കോഡ് ചെയ്യാൻ സാധികില്ല. ആഭ്യന്തിര വകുപ്പ് സിക്രട്ടരിയുടെ പ്രത്യേക അനുമതി ആവശ്യമാണ്‌. ‘ആശയ വിനിമയ’ സംവിധാനത്തിൽ കടുത്ത നിയന്ത്രണം കൊണ്ടുവരികയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മറ്റൊരു തെറ്റായ സന്ദേശം. അയോധ്യ വിധിക്ക് ശേഷം കേന്ദ്ര സർക്കാർ ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ ഒരു സാധ്യതയും ഇല്ല. സമൂഹ മാധ്യമങ്ങൾക്കും, മറ്റും യാതൊരു നിയന്ത്രണവും ഇല്ല. എന്നാൽ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉതകുന്ന വിധം പ്രവർത്തിച്ചത് ശ്രദ്ധയിൽ പെട്ടാൽ മാത്രം നടപടി ഉണ്ടാകും. ഫേസ് ബുക്ക് നിരോധിക്കും എന്നും ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ലഭ്യത കേന്ദ്ര സർക്കാർ റദ്ദാക്കും എന്നും അവരുടെ വെബ് സൈറ്റുകൾ നിരോധിക്കും എന്നും പ്രചരണം നടക്കുന്നു. ഇതും തീർത്തും തെറ്റായ കാര്യമാണ്‌.

Loading...

മറ്റൊരു കാര്യം നിങ്ങളുടെ ഫോൺ സർക്കാരുമായി ബന്ധിക്കപ്പെടുമെന്നും വ്യാജ സന്ദേശത്തിൽ പറയുന്നു.ഇതും തീർത്തും തെറ്റായ കാര്യമാണ്‌.മറ്റൊരു തെറ്റായ സന്ദേശം പരക്കുന്നത് പ്രധാനമന്ത്രിക്കെതിരെ തെറ്റായ സന്ദേശം പ്രചരിപ്പിച്ചാൽ അറസ്റ്റ് ചെയ്യുമെന്നുമാണ്. ഇത്തരത്തിൽ ഒരു തീരുമാനവും കേന്ദ്ര സർക്കാർ എടുത്തിട്ടില്ല. അയോധ്യ വിധിയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണം. ട്വിറ്റർ, വാട്സാപ്പ്. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ സർക്കാർ നേരിട്ട് നിരീക്ഷിക്കുമെന്നും പ്രചരിക്കുന്നുണ്ട്.എന്നാൽ സർക്കാർ ഇത്തരത്തിൽ നേരിട്ടുള്ള ഒരു നിരീക്ഷണവും നടത്തുന്നില്ല. ബന്ധപ്പെട്ട പോലീസ് ആയിരിക്കും ഇത് ശ്രദ്ധിക്കുക. സംസ്ഥാനങ്ങൾ മാത്രമാണ്‌ ഇതിൽ നടപടി എടുക്കുക. അതും എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിരീക്ഷിക്കാൻ പോലീസിനു ഒരു സംവിധാനവും ഇല്ല. മറിച്ച് ഇത്തരത്തിൽ പരാതിയോ പോലീസിന്റെ ശ്രദ്ധയിൽ പെടുന്നതോ ആയ കാര്യങ്ങളിൽ ആയിരിക്കും അടിയന്തിരമായി നടപടി ഉണ്ടാവുക.

അയോധ്യാ വിധിയുമായി ബന്ധപ്പെട്ട് കേരളാ പോലീസിന്റെ മുന്നറിയിപ്പുകൾ ഇങ്ങിനെ

കേരളാ പോലീസ് മുന്നറിയിപ്പ്

1. മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കുമെന്ന് കേരളാ പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരക്കാരെ ഉടൻ കണ്ടെത്തുകയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുകയും ചെയ്യും. ഇതിനുള്ള നിർദ്ദേശം എല്ലാ പോലീസ് വിഭാഗങ്ങൾക്കും നൽകിയിട്ടുണ്ടെന്നും പോലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

2. സന്ദേശം ഷെയർ ചെയ്ത് പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യും. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും.

3. എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബർ സെൽ, സൈബർഡോം, സൈബർ പോലീസ് സ്റ്റേഷനുകൾ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും. സാമുദായിക സംഘർഷം വളർത്തുന്ന തരത്തിൽ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കും.