റോഡിൽ ഇറങ്ങി അയ്യപ്പ ജ്യോതി തെളിച്ച ആയിരങ്ങൾക്കെതിരേ കേസ്, മതിൽ പണിയും ഹൈവേയിലൂടെ തന്നെ

26നു നടന്ന അയ്യപ്പജ്യോതിയിൽ പങ്കെടുത്ത ബിജെപി സംസ്ഥാന നേതാക്കളുൾപ്പെടെ 1400 പേർക്കെതിരെ എറണാകുളം ജില്ലയിൽ പൊലീസ് കേസെടുത്തു. വഴിയിൽ മാർഗ തടസം ഉണ്ടാക്കിയതിനാണ്‌ കേസ് എടുത്തിരിക്കുന്നത്.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറിമാരായ എം.എ.ബ്രഹ്മരാജ്, എം.എൻ.ഗോപി എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 500 പേർക്കെതിരെ അങ്കമാലി പൊലീസ് കേസെടുത്തപ്പോൾ പെരുമ്പാവൂരിൽ 300 പേർക്കെതിരെയും കുറുപ്പംപടിയിൽ 100 പേർക്കെതിരെയും മൂവാറ്റുപുഴയിൽ 500 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. എല്ലാ ജില്ലയിലും കേസുകൾ ഉണ്ടാകും എന്നും വീഡിയോകൾ പരിശോധിച്ച് വരുന്നതായും പോലീസ് പറയുന്നു. കലിയുഗവരദൻ സാക്ഷാൽ അയ്യപ്പന്റെ ജ്യോതി തെളിച്ചവരെല്ലാം കേസിൽ കുടുങ്ങുന്ന അവസ്ഥയാണ്‌. അങ്ങിനെ എങ്കിൽ എല്ലാ ജില്ലകളിൽ നിന്നുമായി 22 ലക്ഷം പേർ പങ്കെടുത്ത് എന്നാണ്‌ അനുമാ​‍ീക്കുന്നത്. ഇത്രയും ആളുകളുടെ പേരിൽ പോലീസ് കേസെടുക്കുമോ എന്നും ചോദ്യം ഉയരുന്നു. ജനവരി 1നു ദേശീയ പാതയിലൂടെയാണ്‌ വനിതാ മതിൽ വരുന്നത്.

കാൽ കോടിയിലേറെ ആളുകൾ മതിലിൽ എത്തും എന്ന് പറയുമ്പോൾ അവർക്കെതിരെയും പോലീസ് കേസെടുക്കുമോ എന്ന് കേരളം ഉറ്റു നോക്കുന്നു. ദേശീയ പാതയിൽ ടാറിങ്ങ് റോഡിൽ മതിൽ പണിക്കാർ എല്ലായിടത്തും കയറാതെ മതിൽ നിർമ്മാണം ആകില്ല. അങ്ങിനെ വന്നാൽ ദേശീയ പാത 620 കിലോമീറ്ററിലും ഗതാഗതം തടസപ്പെടുകയോ, സുഗമം ആകാതിരിക്കുകയോ ചെയ്യും. ഈ അവസരത്തിൽ പോലീസ് കേസെടുക്കുമോ എന്നതാണ്‌ ഉയരുന്ന ചോദ്യം. മന്ത്രിമാരും, മുഖ്യമന്ത്രിയും, എം.എൽ.എ മാരും എല്ലാം അങ്ങിനെ വന്നാൽ കേസിൽ പെടും. മുമ്പ് നാമ ജപം നടത്തിവർക്കെതിരേയും മാർഗ തടസത്തിന്റെ പേരിൽ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ അയ്യപ്പ ജ്യോതിയിലും ആയിരക്കണക്കിനാളുകൾ കേസിൽ ആയി. വനിതാ മതിലിലും പോലീസ് തുല്യ നീതിയും ഒരേ നിയമവും നടപ്പാക്കുമോ എന്നാണ്‌ ഉയരുന്ന ചോദ്യം

Loading...