അയ്യപ്പനും കോശിയും തെലുങ്കിൽ; കണ്ണമ്മയായി നിത്യ മേനോൻ

മലയളത്തിൽ പ്രേക്ഷക പ്രീതി നേടിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച് സച്ചിൻ സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ തെലുങ്കിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ചിത്രത്തിൻറെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിച്ച് കൊണ്ടുരിക്കുകയാണ്. പവൻ കല്യാണാണ്ചിത്രത്തിൽ അയ്യപ്പനായി എത്തുന്നത്. അതേസമയം മലയാളത്തിൽ കണ്ണമ്മയായി തിളങ്ങിയ ഗൗരി നന്ദയ്ക്ക് പകരം തെലുങ്കിൽ കണ്ണമ്മയായി എത്തുന്നത് നിത്യ മേനോൻ ആണ്. നിത്യ മേനോന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.റാണ ദഗ്ഗുബാട്ടിയാണ് കോശിയായി എത്തുന്നത്.

സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പവൻ കല്യാണിന്റെ ഭാര്യയായി നിത്യ മേനോൻ ആണ് എത്തുന്നത്. സിതാര എന്റർടെയ്ൻമെന്റ്‌സാണ് തെലുങ്കിൽ ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.ചിത്രം ഹിന്ദിയിലേക്ക് എത്തിക്കുമ്ബോൾ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ബോളിവുഡ് താരം ജോൺ എബ്രഹാമിന്റെ ജെ എ എന്റർടെയ്ൻമെന്റ്‌സാണ്. ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്യപ്പെടുന്നു. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി കാർത്തിയും ബിജു മേനോൻ അവതരിപ്പിച്ച കഥാപാത്രമായി പാർത്ഥിപനും തമിഴ് പതിപ്പിലെത്തും.

Loading...