Religion Top one news

ബി, നിലവറ തുറന്നാൽ കടൽ വെള്ളത്തിൽ തലസ്ഥാനം മുങ്ങും എന്ന് പ്രചരണം

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി-നിലവറ തുറന്നാൽ നഗരം വെള്ളത്തിൽ ആകുമെന്നും, കടൽ കയറും എന്നും വ്യാജ പ്രചരണം അഴിച്ചുവിടുന്നു. 20മത് നൂറ്റാണ്ടിൽ ജീവിക്കുന്ന ആരും ഇത് വിശ്വസിക്കാൻ പോകുന്നില്ല. രാജ കുടുംബത്തേയും, ഹൈന്ദവ പുരാണങ്ങളും ഒക്കെ ഉദ്ധരിച്ച് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ കള്ള പ്രചരണം നടത്തുന്നതിനെതിരേ ഹിന്ദു സംഘടനകൾ തന്നെ രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ നടക്കുന്ന വൻ പ്രചരണം ഇപ്രകാരം.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി-നിലവറ തുറന്നാൽ തിരുവനന്തപുരം ജില്ല പൂർണമായും വെള്ളത്തിലാകുമെന്നു ചരിത്ര രേഖകൾ. തിരുവതാംകൂർ രാജകുടുംബവുമായി ബന്ധപ്പെട്ട ചരിത്ര രേഖകളിലാണ് ഇതു സംബന്ധിച്ചു പരാമർശമുള്ളത്.മുൻപ് ഒരു തവണ നിലവറ തുറക്കാൻ ശ്രമം നടത്തിയപ്പോൾ, തിരുവനന്തപുരം നഗരം ആറു മാസത്തോളം വെള്ളത്തിലായിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. ബി നിലവറയിലെ ഒരു അറ തുറക്കുന്നത് ശംഖുമുഖം കടപ്പുറത്തേയ്ക്കാണെന്നാണ് രേഖകളിൽ കാണുന്നത്.

ബി നിലവറയുടെ പ്രധാന വാതിൽ തുറക്കുന്നതിനൊപ്പം ശംഖുമുഖം കടപ്പുറത്തെ മറ്റൊരു വാതിലും തുറക്കപ്പെടുമെന്നാണ് രേഖകളിൽ കാണുന്നത്.ഈ വാതിലിലൂടെ കടൽ വെള്ളം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിലേയ്ക്കു കടന്നു വരും. ഇതു മാത്രമല്ല തിരുവനന്തപുരം നഗരത്തിലെ കനാലുകളെയും കുളങ്ങളെയും പരസ്പരം ബന്ധിക്കുന്ന വാതിലുകൾ കൂടിയുണ്ട്. ബി നിലവറയുടെ പ്രധാന വാതിൽ തുറന്നാൽ ഉടൻ തന്നെ ഈ കനാലുകളുടെയും കുളങ്ങളുടെയും വാതിലുകളും ക്രമേണ തുറക്കപ്പെടും. കടൽ വെള്ളം കുതിച്ചെത്തി ഈ കുളങ്ങളും കനാലുകളും നിറയും.

രാജഭരണ കാലത്ത് സ്വർണവും നിധിയും സൂക്ഷിച്ചിരുന്നത് ഈ ബി നിലവറയിലായിരുന്നു. ഈ നിലവറയുടെ വാതിൽ നേരിട്ടു തുറന്നാൽ അപകടമുണ്ടാകുന്ന തരത്തിലാണ് നിർമ്മിച്ചിരുന്നത്. മറ്റു നിലവറകളിൽ നിന്നു ബി നിലവറയിൽ സ്വർണം നിക്ഷേപിക്കുന്നതിനു പ്രത്യേക അറകളുണ്ടായിരുന്നു. രാജകൊട്ടാരത്തിൽ നിന്നു ബി നിലവറയ്ക്കുള്ളിൽ പ്രവേശിക്കുന്നതിനു പ്രത്യേക വഴിയുണ്ടായിരുന്നതായും ചരിത്ര രേഖകളിലുണ്ട്.

തിരുവതാകൂറിനു നേരെ ഏതെങ്കിലും രീതിയിലുള്ള ആക്രമണമുണ്ടായാൽ സ്വത്ത് വഹകൾ സംരക്ഷിക്കാൻ സാധിക്കുന്ന രീതിയിലാണ് നിലവറകളെല്ലാം തയ്യാറാക്കിയിരിക്കുന്നത്. നിലവറയുടെ താക്കോൽ രഹസ്യം അറിയാത്ത സൈന്യം തിരുവതാംകൂറിനെ ആക്രമിച്ചു സ്വർണം കവരാൻ ശ്രമിച്ചാൽ സൈന്യം അടക്കം കടലിൽ ചെല്ലുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. അതുകൊണ്ടു തന്നെ ബി നിലവറ തുറന്നാൽ കേരളത്തിനു തന്നെ നാശമുണ്ടാകുമെന്നാണ് തിരുവതാംകൂർ രാജ വംശം ഇപ്പോൾ പറയുന്നത്. അതുകൊണ്ടാണ് നിലവറ തുറക്കുന്നതിനെതിരെ രാജ വംശം തടസം നിൽക്കുന്നതും

വ്യാജ പ്രചരണത്തിനു പിന്നിൽ ബി.നിലവറ തുറന്നാൽ ഭയപ്പെടുന്നവർ

ബി.നിലവറ തുറക്കുന്നത് ഭയപ്പെടുന്നവർ അവിടെനിന്നും മുൻ കാലങ്ങളിൽ കൊള്ള നടത്തിയവരാണെന്നും അമൂല്യമായ സാധനങ്ങൾ കടത്തിയവരാണെന്നും പറയുന്നു. ബി.നിലവറയിലേ വസ്തുക്കളുടെ ലിസ്റ്റ് ഏകദേശം ലഭ്യമായിട്ടുണ്ട്. മാത്രമല്ല നിലവറ തുറന്നാൽ അതിലേ വസ്തുക്കൾ ഏതേലും മോഷണം പോയാൽ കണ്ടുപിടിക്കാനും സാധിക്കും. മുൻ കാലത്ത് രഹസ്യമായി പല തവണ ബി.നിലവറ തുറന്നതാനെന്നും അന്നൊന്നും കടൽ കയറിയില്ലെന്നും തിരുവനന്തപുരം വെള്ളത്തിൽ മുങ്ങിയില്ലെന്നും രസകരമായ മറ്റൊരു വസ്തുത. ബി.നിലവറയുടെ കാര്യത്തിൽ പ്രചരിപ്പിക്കുന്നത് ശുദ്ധ തട്ടിപ്പും അസംബന്ധവുമായ വിശ്വാസവും ആചാരവുമാണ്‌ എന്ന് ഒരു വിഭാഗം ശക്തമായി ചൂണ്ടിക്കാട്ടി രംഗത്തുവന്നുകഴിഞ്ഞു.

എന്തായാലും സത്യമറിയാൻ നിലവറ തുറക്കണം. അതിനുള്ളിലേ കാര്യവും, കുപ്രചരണത്തിന്റെ ഭാവിയും അറിയാമല്ലോ?

 

 

 

Related posts

ഇനി വെറെ എന്തെങ്കിലും തൊഴിലെടുത്തു ജീവിക്കണം,ചീഞ്ഞുനാറിയ കോൺഗ്രസിൽ നിൽക്കാൻ താൽപര്യമില്ല;സി.ആർ. മഹേഷ്

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

അമേരിക്കന്‍ സഖ്യകക്ഷികള്‍ വ്യോമാക്രമണം നടത്തിയത് റഷ്യയെ അറിയിച്ച്, ജനവാസ മേഖലകളെ ഒഴിവാക്കി അയച്ചത് 110 മിസൈലുകള്‍

കൊച്ചിൻ ഹൗസിൽ സിറിയൻ മോഡൽ ,പോപ്പുലർ ഫ്രണ്ടിന് ഐഎസ് മോഡൽ സന്നാഹം കൊച്ചിയിൽ

subeditor

ഏഷ്യാനെറ്റ് റിപോർട്ടർക്കെതിരേ ബലാൽസംഗത്തിനു കേസ്, വദന സുരതം നടത്തിയെന്നും യുവതി

subeditor12

സൗദി അറേബ്യയില്‍ അര്‍ധരാത്രി നടന്ന കൂട്ട അറസ്റ്റിന് പിന്നില്‍ ?; രാജാവ് സ്ഥാനമൊഴിയും; സിംഹാസനം ഉറപ്പിച്ച് മുഹമ്മദ് സല്‍മാന്‍

pravasishabdam online sub editor

തിരഞ്ഞെടുപ്പ് പത്രികാ സമർപ്പണം ഇന്നുമുതൽ

subeditor

നി​പ്പാ വൈ​റ​സ്: കേ​ര​ള​ത്തി​ലേ​ക്കു​ള്ള അ​നാ​വ​ശ്യ യാ​ത്ര​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന് യു​എ​ഇ

മലയാളികളുടെ കാണാതാവൽ; റോ ഉദ്യോഗസ്ഥർ ഗൾഫിലേക്ക്, നീക്കങ്ങൾ ഗൾഫ് രാജ്യങ്ങളെ അറിയിച്ചു

subeditor

കൊച്ചി അധോലോകം, ഹോട്ടലുടമയേ റോഡിലിട്ട് കൊന്നതിനു പിന്നിൽ കൊള്ള സംഘം

pravasishabdam news

കര്‍ണാടകയില്‍ കുതിരക്കച്ചവടം; മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ‘അപ്രത്യക്ഷരായി’; ഗോവ മോഡല്‍ അട്ടിമറിക്ക് ഗവര്‍ണര്‍; ബിജെപി നേതാക്കള്‍ രാജ് ഭവനില്‍

പഴയ നോട്ടുകൾ നികുതിയായി സ്വീകരിക്കും- മന്ത്രി തോമസ് ഐസക്

subeditor

Leave a Comment