നി പറയാതിരിക്കാന്‍ വയ്യ.. കുറച്ചുനാളായി ഇതൊന്നു പറയണം എന്നോര്‍ക്കുന്നു. അടുത്ത കുലുക്കത്തില്‍ ഡെല്‍ഹിയിലെ 80% കെട്ടിടങ്ങളുടെയും കാര്യത്തില്‍ ഒരു തീരുമാനമാകുമെന്നാ മഷിനോട്ടക്കാര്‍ പറയുന്നത്. ഞാന്‍ താമസിക്കുന്നത് മൂന്നാം നിലയിലും ജോലിചെയ്യുന്നത് മൈനസ് ലെവല്‍ ടുവിലും. പൊടിഞ്ഞതു തന്നെ. കുലുക്കം കഴിഞ്ഞ് എന്നെ കണ്ടാല്‍ ഞാന്‍ പോലും അറിയില്ല, പിന്നാ നിങ്ങള്..! അപ്പൊള്‍ പിന്നെ… ഇപ്പോ തന്നെ പറയണം, പറഞ്ഞില്ലെങ്കില്‍ ശുദ്ധീകരണസ്ഥലത്ത് തമ്മില്‍ കാണുമ്പോള്‍ “എന്താടാ പറയാതെ പോയത്” എന്ന് എല്ലാവരും ചോദിക്കില്ലേ?

അന്ധേരിയ മോഡിലെ ആത്മീയകേന്ദ്രത്തിന്റെ ഗേറ്റ് കടക്കുമ്പോള്‍ ഒരു പുതുക്രിസ്ത്യാനിയെപോലെ തോന്നിപോവുന്നു.. അല്പംകൂടെ ലളിതമായിട്ട്‌, പറഞ്ഞാല്‍.. ഈ ഒരുതരം, കടിക്കുന്ന പട്ടിയുള്ള വീടിന്റെ മതില്‍ കെട്ടിനുള്ളില്‍ നില്ക്കുന്നതുപോലെ.. നമ്മുടെതാണോ..? അല്ല..! പിന്നെ നീയൊക്കെ എന്തിനാ രാവും പകലും കല്ല്‌ പെറുക്കി, മണ്ണിട്ട്‌ മൂടി, ലെവലാക്കി, ഉറങ്ങാതെ, കാവല്‍ നിന്ന്, കള്ളുകുടിച്ച്, കഷ്ടപെട്ടത്‌..? ആാാ…! അപ്പൊ നമ്മുടെതല്ലേ..? അതെ. മൊത്തം നമ്മുടേതാ. അതുകൊണ്ടല്ലേ, ചുറ്റുമുള്ളത് മുഴുവന്‍ നമ്മള്‍ കൈയ്യേറുന്നത്..!

Loading...

കൃഷി ഭൂമി. മലയാളത്തില്‍ “അഗ്രികള്‍ചറല്‍ ലാന്‍ഡ്‌” എന്നു പറയും. നിലവില്‍ സര്‍ക്കാരിന്റെ സ്ഥലം. റെവന്യൂ ലാന്‍ഡ്‌. എന്ന് പറഞ്ഞാല്‍ നിയമപ്രകാരം കാര്‍ഷികേതര ക്രയ-വിക്രയ-കൈമാറ്റങ്ങളോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ പാടില്ല. അത്യാവശ്യക്കാര്‍ക്ക് “പോള്‍ട്രി ഫാം” നടത്താം വേണമെങ്കില്‍… എന്നാണറിവ്. അഥവാ അവിടെ എന്തെങ്കിലും നിര്‍മ്മിച്ചാല്‍, നിയമവിരുദ്ധം. പൊലീസും പട്ടാളോം വന്നുപൊളിക്കും, ഇങ്ക്വിലാബ് പറയുന്നവന്‍ അകത്തുമാകും.Soth Delhi

വാദ്ധ്യാര്‍ പഠിച്ച പണിയെല്ലാം നോക്കി. നടന്നില്ല, അവസാനം കമ്മ്യൂണല്‍ വര്‍ഷിപ്പ് നടത്തുന്ന ആര്‍ക്കെങ്കിലും കൊടുത്ത് മൊത്തം കൈയ്യേറാന്‍ ഉപദേശിച്ചു വല്ല്യവക്കീല്‍. ലോജിക് മനസ്സിലായില്ലേ… മതത്തിന്റെ പേരില്‍ തെമ്മാടിത്തരങ്ങള്‍ ആകാം എന്ന്.

ആലോചിച്ചപ്പോ, കമ്മ്യൂണല്‍ വര്‍ഷിപ്പ് നടത്തുന്നത് മുസ്ലിങ്ങളും ക്രിസ്തുവിനെ കൈയൊഴിഞ്ഞ ക്രിസ്ത്യാനികളുമല്ലേയുള്ളൂ.. അപ്പൊ പിന്നെ അവരില്‍ മെച്ചം നമ്മള്‍ സീറോ-മലബാര്‍ ഹൌസ് ഖാസ് ഇടവകക്കാര്‍ തന്നെ. പോരാത്തതിന് മേഹ്രോളിക്കാര്‍ക്ക് ഒരു പ്രത്യേക മിടുക്കല്ലേ കൈയ്യേറാന്‍.? സീറോ-മലബാര്‍ ക്രമങ്ങള്‍ ഇടവകയില്‍ തുടങ്ങിയതും ലത്തീനച്ചന്മാരോട് മുട്ടിയിട്ടുള്ളതും അവരല്ലേ..? അവരൊക്കെയല്ലേ..?
പാവങ്ങള്‍..!

അവരെല്ലാം താമസം സര്‍ക്കാര്‍ഭൂമിയിലേക്ക്‌ മാറ്റി. രാത്രിയെ പകലാക്കി, പകലിനെ രാത്രിയാക്കി, പ്രാര്‍ത്ഥനയെ ശക്തിയാക്കി, കൂടെ കൂടിയവരെ ചേര്‍ത്ത് നിര്‍ത്തി, സ്ത്രീകളെ മറയാക്കി, കപ്പയും കഞ്ഞിയും തീറ്റയാക്കി, വെള്ളമൊഴിച്ച് റമ്മിനെ ലൈറ്റാക്കി, വാഹനങ്ങളും ഭാവിയിലെ വിശുദ്ധസ്ഥലങ്ങളും ബാറാക്കി, പോലിസിനെ ഫൂളാക്കി, വാരികുന്തങ്ങളും വെടിയുണ്ടകളും പുല്ലാണെന്ന് പറഞ്ഞു, നിയമത്തെ വെല്ലുവിളിച്ച്, ഷെഡുകെട്ടി കര്‍ത്താവിനായി ആലയം പണിതു. പിന്നെ പരസ്പരം പുണര്‍ന്നു, ആഹ്ലാദ നൃത്തം ചവിട്ടി, “കര്‍ത്താവേ, കണ്ടോ, ഞങ്ങള്‍ ആരാ മക്കള്‍..? ഇപ്പൊ തൃപ്തിയായില്ലേ” എന്നട്ടഹസിച്ച് അലറികൂവി.

സ്വര്‍ഗ്ഗം തുറന്നു. മേഘപാളികളില്‍ കര്‍ത്താവ് വന്നു. എല്ലാം നോക്കി കണ്ടു. പുള്ളിയെന്തു പറയാന്‍, പറഞ്ഞിട്ടെന്താ കാര്യം? “അന്യന്റെ വസ്തുവകകള്‍ ആഗ്രഹിക്കരുതെന്ന് നിന്റെയൊക്കെ അപ്പനപ്പൂന്മാരുടെ കാലം മുതല്‍ പറയുന്നതല്ലേ” എന്ന് മനസ്സിലോര്‍ത്ത് കണ്ണീരോടെ മടങ്ങിപോയി..

പിന്നെ കത്താവിന്റെ ആ കണ്ണീരിനെക്കുറിച്ചായി നമ്മുടെ സങ്കടം…ഹൈപവര്‍ കമ്മിറ്റി കൂടി… കൈയ്യേറ്റം കൂട്ടണം, സ്ഥലക്കുറവാണ് കത്താവിന്റെ പ്രശ്നം, എന്നായി ഒരു കൂട്ടര്‍. ശരി, ഓക്കേ. ഡണ്‍… ഡബിളും  ട്രിപ്പിളും കൈയ്യേറി, കൈയ്യാളനും വക്കീലും പിന്നെ നമ്മളും.

താക്കോലുമായി നടക്കുന്ന കൈയ്യാളന്‍, മാര്‍ത്തോമസഭാ വിശ്വാസിയില്‍ നിന്ന് അടിച്ചുമാറ്റിയ തുകയാണ് ഉടയതമ്പുരാന്റെ കണ്ണീരിനുകാരണം എന്ന് മറ്റൊരു കൂട്ടര്‍. ആ സ്ഥാനത്തിരുന്നു കാണിക്കാവുന്ന ഏറ്റവും നല്ല വൃത്തികെടായതുകൊണ്ട് വോട്ടിനിട്ടു, തള്ളി. തൊട്ടപ്പുറത്തെ അമ്പലത്തിനുമുകളില്‍ ഒരു ശിവജി നില്‍ക്കുന്നുണ്ട്. അതുപോലെ ഇവിടെ കുരിശുമാറ്റി ഒരു വെള്ളയടിച്ച കര്‍ത്താവിനെ കാവല്‍ നിര്‍ത്തിയാല്‍, പുള്ളിയുടെ കണ്ണീരുമാറും എന്ന് കുറച്ചുപേര്‍. ആയിക്കോട്ടെ! അടിപൊളി രൂപം, സാക്ഷാല്‍ കുളങ്ങരഭരണിപിതാവ് തന്നെ വന്നു രൂപത്തിന് ജീവനും മജ്ജയും മാംസവും കൊടുത്തു. ഹൃദയം കൊടുത്തില്ല. പാവം രൂപം, ഹൃദയം പൊട്ടി അതും കരഞ്ഞാലോ..? ഒരു ഹൃദയം വെറുതെ വേസ്റ്റാവൂലേ..? മെട്രോയില്‍ പോകുന്നവര്‍ക്കെല്ലാം ടാറ്റാ, പിന്നെ നമ്മുടെയും കൈയ്യാളന്റെയും വക്കീലിന്റെയും വാധ്യാരുടെയും പ്രൊപെര്‍ട്ടീസ്സിനൊരു കാവലും.

പള്ളിക്കണക്കുകള്‍ എഴുതാന്‍ അക്കൗണ്ടന്റിനെ വെച്ചാല്‍ കണ്ണീരുമാറും എന്ന് കുറച്ചുപാവങ്ങള്‍ പറഞ്ഞുനോക്കി. ഒരു കറുത്തവര്‍ഗക്കാരനെ അക്കൗണ്ടന്റ് ആക്കി. അവന്‍ കമ്പ്യൂട്ടറും അച്ചന്റെ ളോഹയും അടിച്ചുമാറ്റുമോ എന്നു പേടി. താക്കോല്‍ കൊടുത്തില്ല, ഒരു കൈയ്യാളനെ അകമ്പടിക്കിട്ടു. കൈയ്യാളന്‍ പറയും, അത് ടാലി സോഫ്റ്റ്‌വെയറില്‍ എന്‍ട്രി ചെയ്യണം. അതാണ് കണക്കെഴുത്ത്.

വരവും ചെലവും.. ഡീറ്റയില്‍സ്?
“വായുവില്‍”.
എന്തിന്റെ കണക്കാ എഴുതേണ്ടത്?
“നീയാ എക്സല്‍ ഷീറ്റ് കണ്ടോ? അതിലെ വരവും ചെലവും ടാലീലോട്ട് അങ്ങടിച്ചുവെയ്ക്ക്..”
സപ്പോര്‍ടിംഗ് ബില്‍സ്..?
“അതെന്തിനാ.. ഞങ്ങളുപറയുന്നതാ കണക്ക്.”
ഇന്റെറെസ്റ്റ്‌ വല്ലതും ക്രെഡിറ്റ്‌ ആയോന്നറിയേണ്ടേ..? ബാങ്ക് റികോര്‍ഡ് ചെയ്യേണ്ടേ.? ബാങ്ക് സ്റ്റെറ്റ്മെന്റ്റ്‌സ്…?
“ചാക്കോ ഒന്നാമന്റെ വീട്ടില്‍.”
പഴയ വൗചെഴ്സ്…? ലാസ്റ്റ് എവിടെവരെ എഴുതി എന്ന് നോക്കാനാ..
“ചാക്കോ രണ്ടാമന്റെ വീട്ടില്‍.”
ഇലെക്ട്രിസിറ്റി ബില്‍സ്..?
“ചാക്കോ മൂന്നാമന്റെ വീട്ടില്‍..”
റെസീറ്റ് ബുക്സ് എല്ലാം ഒന്നുകിട്ടുമോ ഇടയാ ..?
“ഇല്ല, കുഞ്ഞാടെ, അത് എന്റെ പരിധിയില്‍ പെടുന്നതല്ല.”
ഈ ബ്ലാങ്ക് ചെക്കുകള്‍ പ്രെസന്റ് ചെയ്യേണ്ടേ പിതാവേ.?
“അത് ഞാന്‍ നോക്കിക്കോളാം”
ബൗണ്‍സ് ചെയ്ത ചെക്കിനെന്തിനാ ഉടയവരെ, റെസീറ്റ് എഴുതുന്നത്‌.?
“പിന്നെ ക്യാന്‍സല്‍ ചെയ്യാമല്ലോ..” ന്യായം..!
പാന്‍ നമ്പര്‍ വാങ്ങി എല്ലാവര്‍ക്കും റെസീപ്റ്റ് കൊടുന്നതല്ലേ നല്ലത്..?
“അല്ല, പാന്‍ ഉള്ളവര്‍ക്ക് മാത്രം റെസീപ്റ്റ് മതി,. ബാക്കി എന്റെ ഡയറിയിലുണ്ടല്ലോ..”
പിതാവേ, ടാലിയിലെ എന്‍ട്രി എന്നെകൊണ്ട്‌ മാത്രമേ ചെയ്യിക്കാവൂ. എല്ലാവരും കൂടെ എന്ട്രീസ് ചെയ്യാനാണെങ്കില്‍ അക്കൗണ്ടന്ടിന്റെ ആവശ്യം ഇല്ലല്ലോ..
“ഓ. പിന്നെ. ഇവിടെ എല്ലാവരും ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്റ്സാ. നീ ഒരു ഷോ പീസ്. വെറും ഫ്രീ പീസ്.
ചിട്ടീടെ സെക്യൂരിറ്റി ചെക്ക്സ്..?
“എല്ലാം അഗ്നിയിറങ്ങി ശുദ്ധീകരിച്ചു..”
അങ്ങനെ പറഞ്ഞാല്‍ എങ്ങിനെയാ, അതെല്ലാം തിരിച്ച് കൊടുക്കുന്നതല്ലേ മാന്യത.?
“നീ നിന്റെ പണി നോക്കടാ കറുത്തവനെ..”
ലിറ്റില്‍ ഫ്ലവര്‍ ഹൗസിന്റെ വര്‍ക്ക്‌ കോണ്ട്രാക്ട് ഒന്നുകാണിക്കാമോ..?
“………………………….”
ആരൊക്കെ ഏതൊക്കെ റേറ്റ് തന്നു എന്നു ഒന്നു പറയാമോ..?
“………………………….”
ഈ കോണ്ട്രാക്ടര്‍ നമ്മുടെ ഒരു കൈയ്യാളന്റെ ബിനാമി അല്ലെ..?

“ഛീ.. പട്ടീ, കടക്കെടാ വെളിയില്‍” …എന്നു പറഞ്ഞില്ല…. പക്ഷെ അവനതു മനസ്സിലായി.. ഭാഗ്യം, പണി നിര്‍ത്തി, അവന്‍, ദുഷ്ടന്‍, മഹാപാപി, എരുമേലിവഴി പമ്പ കടന്നു.

ആദ്യകുര്‍ബാന നടത്തിയാല്‍ കര്‍ത്താവിന്റെ കണ്ണീര്‍ കുറയും എന്നായി ഒരു കൂട്ടര്‍. പിള്ളാരുടെ പരീക്ഷക്കാലം, ഒപ്പം നല്ല ചൂടിന്റെ സമയവും. പിള്ളാര്‍ക്കും പിന്നെ അവരുടെ വീട്ടുകാര്ക്കും പണി കൊടുക്കാന്‍ പറ്റിയ സമയം. പേരന്റ്സും അവരുടെ നാട്ടില്‍നിന്നെത്തിയ ബന്ധുമിത്രാദികളും..! വെറും കാളകള്‍..! 76 വയസ്സുള്ള അപ്പാപ്പന്‍ പറഞ്ഞു “എന്റെ മോനെ, ജീവിതത്തില്‍ ആദ്യമായിട്ടാ ഇങ്ങനെ ഒരാദ്യകുര്‍ബാന കൂടുന്നത്. ഇവിടൊക്കെ ഇങ്ങനാ അല്ലെ.? ഇനി എനിക്ക് കുഴീലോട്ട് പോയാലും വേണ്ടില്ല. മേലാല്‍ വിളിച്ചേക്കരുത്. ബാക്കി നീ നാട്ടില്‍ വരുമ്പോള്‍, വൃത്തികെട്ടവനെ..” പണി കിട്ടി…! സൂപ്പര്‍ പണി. ഒപ്പം കുറെ തലയും വാലുമില്ലാതെയുള്ള കര്‍മ്മങ്ങളും ഫോട്ടോഗ്രാഫ്സും. ഭരണിഭക്തി എന്ന നാടകം സൂപ്പര്‍..!

ഈ ഹൈപവര്‍ കമ്മറ്റിയില്‍ എല്ലാവരും ശുദ്ധരല്ല, അതാ കര്‍ത്താവിനു കണ്ണീര്‍.. ഒരു കാര്യം ചെയ്യാം, ഒന്നും മൂന്നും ഏഴും പിന്നെ പത്തും വനിതാ വാര്‍ഡുകള്‍ ആക്കാം. അവരെ കൊണ്ടുള്ള ശല്യവും തീരും. അങ്കവും ഒടിക്കാം, താളിയും കാണാം. ( ഇവിടിങ്ങിനാണ് ഭായ്…) നറുക്കിട്ടതാണെന്നു നാട്ടാരോടും പറയാം. പാസ്സ്. തീരുമാനമായി.

കമ്മിറ്റിക്ക് ശക്തിപോര, ഒരു കൂട്ടര്‍. ഡി-അഡിക്ഷന്‍ ട്രീറ്റ്മെന്റ് ഉള്ളവരെ, ഡിവോഴ്സീകളെ ഒക്കെ എടുക്കാം അടുത്ത കമ്മറ്റിയില്‍. പോരെ കര്‍ത്താവെ..? കണ്ണീരുകുറയ്ക്കാമോ..?

അങ്ങനെ.. കര്‍ത്താവിന്റെ കണ്ണീര്‍ കുറക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍… ഒപ്പം അവന്റെ രണ്ടാം വരവിനായുള്ള ഒരുക്കത്തിലും..

ഡബിളും  ട്രിപ്പിളും കൈയേറി, പണ്ട് മാസ്സ് സെന്ററും സണ്‍‌ഡേ സ്കൂളും തുടങ്ങിയവരുടെയും അഡ്രെസ്സുണ്ടാക്കിയവരുടെയും പിന്നെ തമ്മില്‍ തമ്മിലും മുഖത്ത് തുപ്പി, നമ്മെളൊന്നെന്ന ഭാവം നടിച്ച്, പള്ളികണക്കുകള്‍ വായുലെഴുതി, കണക്കറിയേണ്ടവര്‍ പള്ളിമുറിയിലേക്ക് വാ എന്ന മുട്ടുന്യായം പറഞ്ഞ്.., കണ്ണും കാതും കരളും അന്ധേരിയ മോഡിലെ പ്രൊപെര്‍ട്ടീ ബിസിനെസ്സിലര്‍പ്പിച്ച്, ഛെത്തര്‍പൂര്‍ ഇടവകയെ സ്വപ്നം കണ്ട്, പഴയ ഹൌസ്ഖാസ്-ലാടോ സരായ്ക്കാര്‍, “അന്ധേരിയ മോഡിലെ മാങ്ങാ” പോയ അണ്ണാനെ പോലെ തിരികെ വരുമെന്ന പ്രതീക്ഷയോടെ.. ..

എല്ലാത്തിനും സാക്ഷി ഈ രൂപം.. ഒപ്പം കാവലും…..