മൂക്കില്ലാതെ കുഞ്ഞു പിറന്നു: അപൂർവ ജനനം ഇറാഖിലെ യുദ്ധ ഭൂമിയിൽ

Loading...

ബാഗ്ദാദ്: ഇറാഖിൽ മൂക്കില്ലാത്ത നിലയിൽ കുഞ്ഞ് ജനിച്ചു. യുദ്ധ സമയത്ത് ഏറ്റവുമധികം ബോംബാക്രമണം നടന്ന പടിഞ്ഞാറൻ ഇറാഖിൽ ജനിച്ചതാണ് കുട്ടി. വായിലൂടെ ശ്വാസമെടുക്കുന്നതിനാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഡോക്‌ടർമാർ അറിയിച്ചു.

പ്രസവത്തിനുമുമ്പ് അമ്മയെ സ്കാനിംഗ് പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നെങ്കിലും വൈകല്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കുടുംബത്തിലെ മറ്റാര്‍ക്കും ഒരുതരത്തിലുള്ള വൈകല്യങ്ങളുമില്ല. ഇറാക്ക് യുദ്ധത്തിന്‍റെ ബാക്കിപത്രമാണ് കുഞ്ഞിന്‍റെ അവസ്ഥയെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.

Loading...