മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി ; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

Loading...

ഇടുക്കി : ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. വെള്ളത്തൂവല്‍ മുതുവാന്‍കുടി കാക്കനാട്ട് നോബിള്‍-നിമിഷ ദമ്ബതികളുടെ 36 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.

ചികില്‍സയിലായിരുന്ന കുട്ടി രാത്രി അമ്മയോടൊപ്പം കിടന്നിരുന്നു. വെള്ളായാവ്ച രാവിലെ ചലനമറ്റ നിലയില്‍ കിടന്ന കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടി മരിച്ചതായി അറിയുന്നത്.

Loading...

ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനമെന്ന് വെള്ളത്തൂവല്‍ പൊലീസ് അറിയിച്ചു.