14 വര്‍ഷം കാത്തിരുന്ന് ജനിച്ച കുഞ്ഞ് ബക്കറ്റില്‍ വീണ് മരിച്ചു

മണ്ണാര്‍ക്കാട്: കുളിമുറിയില്‍ വെച്ചിരുന്ന ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ടുവയസ്സുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. പള്ളിക്കുറുപ്പ് മാങ്ങോട്ടിലെ വാടകവീട്ടിലാണ് സംഭവം നടന്നത്. കാഞ്ഞിരപ്പുഴ കല്ലാങ്കുഴി പാലക്കാപറമ്ബില്‍ ഷിഹാബുദ്ദീന്‍ -ആയിഷ ദമ്ബതിമാരുടെ ഏക മകള്‍ മിന്‍ഹ ഫാത്തിമയാണ് ദാരുണമായി മരിച്ചത്. 2004 ല്‍ ഇവരുടെ വിവാഹം കഴിഞ്ഞിട്ടും കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് കാലം കുറേ ആയിരുന്നു. അതിന് ശേഷം 14 വര്‍ഷം കഴിഞ്ഞാണ് കുഞ്ഞ് ഉണ്ടായത്.

വൈകീട്ട് കുഞ്ഞിനെ കാണാതായതിനെത്തുടര്‍ന്ന് തിരഞ്ഞെങ്കിലും കണ്ടില്ല. പിന്നീടാണ് കുളിമുറിയിലെ ബക്കറ്റിലുണ്ടായിരുന്ന വെള്ളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പള്ളിക്കുറുപ്പ് ശബരി സ്‌കൂളിലെ ബസ് ഡ്രൈവറാണ് ഷിഹാബുദ്ദീന്‍.

Loading...