പരിശോധനയ്ക്കായി ബാഗ് തുറന്ന പോലീസ് ഞെട്ടി, ദുബായ് വിമാനത്താവളത്തില്‍ നടന്ന സംഭവം ഇങ്ങനെ

Loading...

ദുബായ് വിമാനത്താവളത്തില്‍ പരിശോധനക്കിടെ ബാഗ് തുറന്ന ഉദ്യോഗസ്ഥര്‍ ഞെട്ടി. അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെയാണ് ബാഗില്‍ കണ്ടത്. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും ദുബായിലേക്ക് കുഞ്ഞിനെ തട്ടിക്കൊണ്ട് വന്നതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ കണ്ടെത്തിയത്.

കുഞ്ഞിനെ കിടത്തിയിരുന്ന ബാഗിന്റെ സിബ് അല്‍പം തുറന്ന നിലയിലായിരുന്നു. കുഞ്ഞിന് ശ്വാസം കിട്ടാനാവും ഇങ്ങനെ ചെയ്തതെന്നാണ് പോലീസ് നിഗമനം. പ്ലാസ്റ്റിക് ബാഗുകള്‍ക്കും ഗ്ലാസുകള്‍ക്കും നടുവിലായിരുന്നു കുഞ്ഞിനെ കിടത്തിയിരുന്നത്. ഐപിഎസ് ഉദ്യോഗസ്ഥന്‍ എച്ച്ജിഎസ് ദാലിവാല്‍ ആണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കുഞ്ഞ് സുരക്ഷിതമാണെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. കറാച്ചിയില്‍ നിന്നുള്ള യാത്രക്കിടെയുള്ള രാജ്യങ്ങളിലെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരുകയാണ്. കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

Loading...