രണ്ടു കണ്ണുകളുമില്ലാതെ ബ്രിട്ടനിൽ പെൺകുഞ്ഞ് പിറന്നു. ബ്രിട്ടനിലെ സൗത്ത് വെയിൽ സ്വദേശികളായ ആൻഡ്രൂ സ്മിത്ത് ഡാനിയല്ല ദമ്പതികൾക്കാണ് കണ്ണില്ലാതെ പെൺകുഞ്ഞ് പിറന്നത്. കുഞ്ഞിന് ജന്‍മനാ കണ്ണുകളില്ലാത്ത അപൂര്‍വ്വമായ അനോഫ്താല്‍മിയ എന്ന രോഗമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുഞ്ഞിന്റെ തലച്ചോറില്‍ ഒരു മുഴ ഉള്ളതായി സ്കാന്‍ പരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍, ഗര്‍ഭച്ഛിദ്രം നടത്തേണ്ടതില്ല എന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം. എന്നാല്‍, കുഞ്ഞു പിറന്നത് കണ്ണില്ലാതെ ആയിരുന്നു.
കുഞ്ഞിന് ഒരിക്കലും കാഴ്ച ശക്തി ഉണ്ടാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എങ്കിലും, മകളെ വിധിക്ക് വിടാന്‍ ഈ മാതാപിതാക്കള്‍ തയ്യാറല്ല. തങ്ങള്‍ക്കാവുന്ന വിധത്തില്‍ ചികില്‍സ തുടരുമെന്ന് ഇവര്‍ പറയുന്നു. മകള്‍ക്ക് മറ്റു കുഞ്ഞുങ്ങളുടേതു പോലുള്ള ജീവിതം ലഭ്യമാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഈ മാതാപിതാക്കള്‍ ഉറപ്പിച്ചു പറയുന്നു. ഇവർക്ക് രണ്ട് ആൺകുട്ടികളുമുണ്ട്. ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഒരു പെൺകുഞ്ഞ് പിറക്കുന്നത്.