ഈ ഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കാറില്ല, കാരണം തേടിയലഞ്ഞ് നാട്ടുകാര്‍

Loading...

ന്യൂഡല്‍ഹി: മൂന്നു മാസത്തിനിടെ ഒറ്റ പെണ്‍കുഞ്ഞുപോലും ജനിക്കാത്ത ഗ്രാമങ്ങള്‍. രാജ്യത്തെ ആകമാനം അതിശയിപ്പിക്കുന്ന ഒരു വാര്‍ത്തയാണിത്. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് ഈ പ്രതിഭാസം. 132 ഗ്രാമങ്ങളിലാണ് ചെണ്‍കുട്ടികള്‍ ജനിക്കാത്തത്.

ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ കാമ്പയ്നുമായി കേന്ദ്ര സര്‍ക്കാര്‍ വീടു തോറും കയറിയിറങ്ങവെയാണ് പെണ്‍കുട്ടികള്‍ ജനിക്കാത്ത ഗ്രാമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് 216 കുട്ടികളാണ് ഈ 132 ഗ്രാമങ്ങളിലായി മൂന്നു മാസത്തിനിടെ ജനിച്ചത്. ഇതില്‍ ഒറ്റ പെണ്‍കുഞ്ഞു പോലുമില്ല. ജില്ലാ ഭരണകൂടത്തിനു പോലും ഇതിന്റെ കാരണം കണ്ടെത്താന്‍ കഴിയുന്നില്ല. ഇക്കാര്യത്തില്‍ പരിശോധന ആരംഭിച്ചതായും സര്‍വേകള്‍ തുടരുകയാണെന്നും ജില്ലാ മജിസ്ട്രേറ്റ് ഡോ. ആശിഷ് ചൗഹാന്‍ പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ആശ വര്‍ക്കര്‍മാരുടെ യോഗം വിളിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loading...