മുംബൈ: അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കും മകള്‍ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചത് വലിയ ഞെട്ടലോടെയാണ് ആരാധകരും സിനിമാ ലോകവും കേട്ടത്. നാല് പേരും ആശുപത്രിയില്‍ ചികിത്സയയില്‍ കഴിയവെ ബച്ചന്‍ കുടുംബത്തിലെ ജീവനക്കാരും വേലക്കാരുമായ മുപ്പതോളം പേരെ ക്വാറന്റീനിലാക്കിയിരിക്കുകയാണ്. ബച്ചന്‍ കുടുംബത്തിന്റെ ബംഗ്ലാവില്‍ തന്നെയാണ് ഇപ്പോള്‍ എല്ലാവരും കഴിയുന്നത്.
അതേസമയം കോവിഡ് ബാധിതരായ അമിതാഭ് ബച്ചന്റെയും മകനും നടനുമായ അഭിഷേക് ബച്ചന്റെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ഇരുവരും ചികിത്സയിലുള്ള നാനാവതി ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ 77 വയസ്സുള്ള അമിതാഭ് ബച്ചന് കരള്‍രോഗവും ആസ്മയും ഉണ്ട്. അതിനാല്‍ തന്നെ മെഡിക്കല്‍ സംഘം അതീവ ജാഗ്രതയില്‍ കഴിയുകയാണ്. ഇരുവരേയും കുറച്ചുകൂടി സൗകര്യമുള്ള ഡീലക്‌സ് മുറികളിലേക്ക് മാറ്റിയിട്ടും ഉണ്ട്. ചികിത്സയോട് നല്ല രീതിയില്‍ ശരീരം പ്രതികരിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
നാനാവതി ആശുപത്രിയിലെ കോവിഡ് വിഭാഗത്തില്‍ തൊട്ടടുത്ത മുറികളിലാണ് ബച്ചനും അഭിഷേകും കഴിയുന്നത്. കോവിഡ് സ്ഥിരീകരിച്ച ഐശ്യര്യ റായിയും മകള്‍ ആരാധ്യയും ഹോം ക്വാറന്റീനിലാണ് കഴിയുന്നത്.ഇവരുടെ നിലയും തൃപ്തികരമാണെന്നാണ് കുടുംബവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.