സിനിമയില്‍ നിന്നും മോശം അനുഭവമുണ്ടായി; നോ പറഞ്ഞപ്പോള്‍ അനാവശ്യമായി ചൂടാകുമായിരുന്നു- ഗീതാ വിജയന്‍

സിനിമ ലോകത്തെ അനുഭവങ്ങള്‍ പലരും പങ്കുവെക്കാറുണ്ട്. അവര്‍ സിനിമ ചിത്രകരണത്തിനിടെ അനുഭവിച്ച നല്ലതും ചീത്തയുമായ നിരവധി മുഹൂര്‍ത്തങ്ങളെക്കുറിച്ച് താരങ്ങള്‍ പ്രതികരിക്കുക പതിവാണ്. ഇപ്പോള്‍ ഇതാ മലയാളത്തില്‍ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ഗീതാ വിജയനും തനിക്ക് നേരിടേണ്ടിവന്ന ഒരു അനുഭവം പങ്കുവെക്കുന്നു.

ചിലരുടെ ആവശ്യങ്ങളോട് പറ്റില്ല എന്ന് പറഞ്ഞതിന് തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. തന്റെ തുടക്കകാലത്ത് ഒരു പ്രമുഖ സംവിധായകനില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് ഗീതാ പറയുന്നു. മോശമായി ആരെങ്കിലും സംസാരിച്ചാല്‍ ഞാന്‍ പ്രൊഡ്യൂസറോഡോ പ്രൊഡക്ഷന്‍ കണ്‍ട്രോളറോടോ കാര്യം പറയാറുണ്ട്. ചിലകാര്യങ്ങളില്‍ അവര്‍ക്ക് പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. അത്തരം അവസരത്തില്‍ സിനിമയില്‍ നിന്ന് പിന്മാറുകയാണ് ചെയ്യുന്നതെന്നും ഗീതാ പറയുന്നു.

Loading...

പ്രതികരിച്ചതിന്റെ പേരില്‍ നിരവധി അവസരങ്ങള്‍ നഷ്ടമായി. നടിമാര്‍ക്ക് മോശം അനഭവം ഉണ്ടായിട്ടില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് നുണയാണ്. ഇത്തരം സംഭവങ്ങള്‍ താന്‍ മനസ്സില്‍ കൊണ്ട് നടക്കാറില്ല. ഞാന്‍ ആവശ്യമില്ലാത്ത കാര്യത്തിന് വിഷമിക്കുന്നത് എന്തിനാണെന്ന് ചിന്തിക്കാറുണ്ടെന്ന് ഗീതാ വിജയന്‍ പറയുന്നു.

എന്റെ സിമിനയിലെ തുടക്കകാലത്ത് ഒരു പ്രമുഖ സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായി. അന്നത്തെ എല്ലാ പ്രമുഖ നടിമാരെവെച്ചും അയാള്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. ചിത്രീകരണത്തിനിടെ തന്നോട് നിരവധി തവണ അയാള്‍ ഒരു തരത്തില്‍ പെരുമാറുമായിരുന്നു. ഞാന്‍ അതിനോട് വലിയ പ്രതികരണം നടത്താതായതോടെ കാര്യം നടക്കില്ലെന്ന് മനസ്സിലായ സംവിധായകന്‍ എന്നോട് സെറ്റില്‍ വച്ച് അനാവശ്യമായി ചൂടാകുമായിരുന്നെന്നും ഗീതാ പറയുന്നു.

ശേഷം ഞാന്‍ അയാളോട് നോ എന്ന് തന്നെ പറഞ്ഞു. ഇത് തുടരുകയാണെങ്കില്‍ സിനിമയില്‍ നിന്ന് പിന്മാറുകയാണെന്നും താന്‍ വ്യക്തമാക്കി. സിനിമയുടെ നിര്‍മാതാവ് മാന്യനായ വ്യക്തിയായിരുന്നു. ഒടുവില്‍ പ്രശ്‌നം പരിഹരിച്ചുവെന്നും ഗീതാ വിജയന്‍ പറയുന്നു.