പ്രവാചകനെ ഫേസ്ബുക്കിലൂടെ തെറിവിളിച്ച മലയാളിയുവാവിന്‌ ഖത്തറിൽ ക്രൂരമർദ്ദനം.വീഡിയോ പുറത്ത്.

ദോഹ: പ്രവാചകനെതിരെ ഫേസ് ബുക്കിൽ തെറി അഭിഷേകം നടത്തിയ മലയാളിയായ യുവാവിനേ ഖത്തറിൽ പരസ്യമായി ക്രൂരമർദ്ദനം. മലയാളികളായ മുസ്ലീം സംഘടനാ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. 50ഓളം ആളുകൾ ചേർന്ന് ഇദ്ദേഹത്തേ ചവിട്ടുകയും, അടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ബിജു ബാലകൃഷ്ണൻ എന്ന യുവാവാണ്‌ കൈവെട്ടുകേസുമായി ബന്ധപെട്ട് പ്രവാചകനേ അപമാനിക്കുന്ന വിധത്തിൽ തെറിയഭിഷേകം നടത്തിയത്. സഖാരി മാളിൽ രാത്രി 9 മണിയോടെ ഷോപ്പിങ്ങിനെത്തിയപ്പോൾ ഇദ്ദേഹത്തേ ആളുകൾ വളയുകയായിരുന്നു. കൂടത്തിൽ മലയാളികളല്ലാത്ത ആളുകളും ഉണ്ടായിരുന്നു. അക്രമിച്ചവർ തന്നെയാണ്‌ വീഡിയോ പിടിച്ചതും ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതും.

biju

Loading...

 

മുഹമ്മദ് നബിയേയും അള്ളാഹുവിനെയും തെറിവിളിക്കുന്ന ബിജു ബാലകൃഷ്ണന്റെ കമന്റുകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇതേത്തുടര്‍ന്ന് ഖത്തറില്‍ ജനക്കൂട്ടം ഈ യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. വിമര്‍ശനങ്ങളെ തുടര്‍ന്ന് വീഡിയോ ഫെയ്‌സ്ബുക്കില്‍ നിന്നും ഡിലീറ്റ് ചെയ്തിട്ടുണ്ട്. അള്ളാഹുവിനെ നിന്ദിച്ചയാള്‍ക്ക് നല്ലരീതിയില്‍ തന്നെ അദ്ദേഹം ശിക്ഷ നല്‍കിയെന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ പ്രചരിപ്പിച്ചത്. ഇയാളെ മര്‍ദ്ദിച്ച് മര്‍ദ്ദിച്ച് ഒന്നിനും കൊള്ളാത്ത രീതിയിലാക്കിയിട്ടുണ്ടെന്നും പറഞ്ഞാണ് ചിലര്‍ ഇതു പ്രചരിപ്പിക്കുന്നത് ഇദ്ദേഹത്തിനെ മർദ്ദിക്കുന്ന വീഡിയോ ഇപ്പോൾ വൈറൽ ആവുകയാണ്‌. സാമുദായിക സ്പർദ്ദ ഉണ്ടാക്കാനും മറ്റും ഹിന്ദു മുസ്ലീം വിഭാഗത്തിലേ ചിലർ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നതായും അറിയുന്നു. വിവാദമായ വീഡിയോ സാമുദായി സ്പർദ്ദക്കിടയാക്കുമെന്നതിനാൽ ഫേസ് ബുക്കിൽനിന്നും ഇപ്പോൾ മാറ്റിയിരിക്കുകയണ്‌.