കുട്ടികൾ ഇട്ട ചൂണ്ടയിൽ കുടുങ്ങിയത് മാരകായുധങ്ങളടങ്ങിയ ബാഗ്

പാലക്കാട്: കുളത്തിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി. പാലക്കാട് നഗരത്തിലെ മണലാഞ്ചേരിയിലാണ് സംഭവം.
കുട്ടികൾ ചൂണ്ടയിടുമ്പോൾ മാരകായുധങ്ങളടങ്ങിയ ബാഗ് ചൂണ്ടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് ആയുധങ്ങൾ കണ്ടെത്തിയത്. ഒരു വടിവാളും ഒരു പഞ്ചും നഞ്ചക്കുമാണ് ലഭിച്ചത്. സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. മാരകായുധങ്ങളടങ്ങിയ ബാഗ് എങ്ങനെ ഇവിടെ എത്തി, ആരാണ് ഇതിന് പിന്നിൽ, എന്തിനാണ് ഇതിവിടെ ഒളിപ്പിച്ചത് തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. കണ്ടെത്തിയ ആയുധങ്ങൾ പരിശോധനയ്ക്ക് വിദേയമാക്കേണ്ടതുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്ന് പ്രതികരണം വന്നിട്ടില്ല.

Loading...