റെക്കോർഡുകളെല്ലാം പഴങ്കഥ, ബാഹുബലിയുടെ തേരോട്ടം തുടരുന്നു

മുംബൈ: സർവ റെക്കോർഡുകളും തകർത്തുകൊണ്ടാണ് ബാഹുബലി 2ന്‍റെ തേരോട്ടം. മൂന്ന് ദിവസം കൊണ്ട് ചിത്രം 506 കോടിയിലേക്കാണ് എത്തിയിരിക്കുന്നത്. ഇതില്‍ ഇന്ത്യയിലെ കളക്ഷന്‍ മാത്രം 385 കോടിയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി ഒരു ചിത്രം 108 കോടി കടന്നതും ബാഹുബലി കണ്‍ഗ്ലൂഷന്‍ തന്നെയാണ്. അതിനിടയില്‍ ചിത്രത്തിന്റെ വിഎഫ്എക്‌സ് മേക്കിങ് വീഡിയോ പുറത്തുവന്നു. ചിത്രത്തിലെ യുദ്ധരംഗങ്ങള്‍ അടക്കമുള്ള പ്രധാന സീനുകളുടെ ചിത്രീകരണരംഗമാണ് പുറത്തുവന്നിരിക്കുന്നത്.
രണ്ടാം പതിപ്പില്‍ ഏറെ പ്രധാന്യം അര്‍ഹിക്കുന്ന കൊട്ടാരത്തിന്റെ ഉള്ളിലെ ചിത്രീകരണവും ഇതില്‍ കാണിക്കുന്നുണ്ട്. വിഎഫ്എക്‌സ് സാധ്യതകളെയാണ് ഇതില്‍ കാണിക്കുന്നത്.