ഗോസിപ്പൊന്നും വെറുതെ അല്ല ; പ്രഭാസിന് പ്രേമം ലഹരിയായി ; പുതിയ ചിത്രത്തില്‍ നായികയായി കത്രീന കൈഫ് വേണ്ട. ഇവളെ മാത്രം മതി !

ബാഹുബലി തിയറ്ററിലെത്തിയതോടെ പ്രഭാസും അനുഷ്‌കയും തമ്മിലുള്ള കെമിസ്ട്രിയും ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
പ്രണയ വാര്‍ത്തകളെ നിഷേധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പിന്നീട് പുറത്ത് വന്നെങ്കിലും പ്രഭാസിന് പ്രണയം അസ്ഥിക്ക് പിടിച്ചരിക്കുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പ്രഭാസിന്റെ പുതിയ ചിത്രത്തില്‍ ബോളിവുഡ് നായികയ്ക്ക് പകരം അനുഷ്‌കയെ നായികയാക്കിയെന്നാണ് വിവരം.

പ്രഭാസിന്റെ പുതിയ ചിത്രമായ സാഹോയില്‍ ബോളിവുഡ് നായിക കത്രീന കൈഫ് നായികയായി വരുന്നുവെന്നായിരുന്നു വിവരം. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരം അനുസരിച്ച് അനുഷ്‌ക പ്രഭാസിന്റെ നായികയാകും.
ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോയില്‍ അനുഷ്‌ക നായികയായി എത്തുമെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതിനായി അനുഷ്‌കയെ സമീപിച്ചിട്ടുണ്ട്. അനുഷ്‌ക സമ്മതം മൂളുമെന്നാണ് അവരുടെ പ്രതീക്ഷ.

തിരശീലയില്‍ ഇരുവരും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. കത്രീനയേക്കാള്‍ അനുഷ്‌ക പ്രഭാസ് ജോഡിയെ പ്രേക്ഷകര്‍ പ്രതീക്ഷക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

ബാഹുബലി രണ്ടാം ഭാഗത്തില്‍ പ്രഭാസും അനുഷ്‌കയുമാണ് നായിക നായകന്മാരായി എത്തുന്നത്. ചിത്രം ഹിറ്റായതോടെ പ്രഭാസ് അനുഷ്‌ക ജോഡിയേയും പ്രേക്ഷകര്‍ ഏറ്റെടുത്തു. ഇരുവര്‍ക്കും ഇടയില്‍ പ്രണയം ഉണ്ടെന്നുള്ള വാര്‍ത്തകളും സജീവമാണ്.