സു​ബൈ​ദ വ​ധക്കേസിലെ പ്ര​തി​ക​ളെ അ​യ​ൽ​വാ​സി​ക​ൾ തി​രി​ച്ച​റി​ഞ്ഞു; മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസം ഇവരെ കാറിൽ കണ്ടതായി സമീപവാസികൾ

കാ​ഞ്ഞ​ങ്ങാ​ട്: പെ​രി​യ ചെ​ക്കി​പ്പ​ള്ള​ത്തെ സു​ബൈ​ദ​യെ (60) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ര​ണ്ടു പ്ര​തി​ക​ളെ​യും തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​ന് വി​ധേ​യ​രാ​ക്കി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഉ​ച്ച​യ്ക്കു​ശേ​ഷം കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ജ​യി​ലി​ൽ വ​ച്ച് ഹൊ​സ്ദു​ർ​ഗ് ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​രേ​ഡ്. പ്ര​തി​ക​ളാ​യ പ​ട്ട്ള സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൾ ഖാ​ദ​ർ, ബാ​വ അ​സീ​സ് എ​ന്നി​വ​രെ ജ​യി​ലി​ലെ മ​റ്റു ത​ട​വു​കാ​ർ​ക്കൊ​പ്പം നി​ർ​ത്തി​യാ​യി​യി​രു​ന്നു പ​രേ​ഡ്.

അ​തേ​സ​മ​യം ചെ​ക്കി​പ്പ​ള്ള​ത്ത് സു​ബൈ​ദ​യു​ടെ സ​മീ​പ​വാ​സി​ക​ളാ​യ മൂ​ന്നു പേ​ർ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു. സു​ബൈ​ദ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​തി​നു ത​ലേ​ന്നാ​ൾ കാ​റി​ലെ​ത്തി​യെ നാ​ലു പേ​രെ ഇ​വ​ർ ക​ണ്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​യ​ലി​ന് വി​ധേ​യ​രാ​ക്കി​യ​ത്. ജ​യി​ലി​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന പ​രേ​ഡി​ന്‍റെ റി​പ്പോ​ർ​ട്ട് സീ​ൽ ചെ​യ്ത ക​വ​റി​ൽ ജി​ല്ലാ കോ​ട​തി​ക്ക് സ​മ​ർ​പ്പി​ക്കും.

ത​നി​ച്ചു താ​മ​സി​ക്കു​ന്ന സു​ബൈ​ദ​യെ ജ​നു​വ​രി 19ന് ​രാ​വി​ലെ​യാ​ണ് വീ​ടി​നു​ള്ളി​ൽ കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ട​ത്. കേ​സി​ൽ ര​ണ്ടു പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. ഇ​വ​ർ​ക്കു വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. റി​മാ​ൻ​ഡി​ലു​ള്ള പ്ര​തി​ക​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി വി​ട്ടു​കി​ട്ടാ​ൻ പോ​ലീ​സ് ഇ​ന്നു കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കു​മെ​ന്ന് ബേ​ക്ക​ൽ സി​ഐ വി.​കെ.​വി​ശ്വം​ഭ​ര​ൻ പ​റ​ഞ്ഞു.