കൊടുമണ്ണിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം

പത്തനംതിട്ട : കൊടുമണ്ണിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ജാമ്യം. ജുവനൈല്‍ കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. പത്താംക്ലാസ് പരീക്ഷ എഴുതാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ജുവൈല്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ജാമ്യം.

കഴിഞ്ഞ മാസം 21ന് ആയിരുന്നു ദാരുണ സംഭവം ഉണ്ടായത്. അങ്ങാടിക്കല്‍ സുധീഷ് ഭവനത്തില്‍ അഖിലിനെ പ്രതികളായ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. അഖിലിനെ എറിഞ്ഞ് വീഴ്ത്തിയ ശേഷം കോടാലി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. അഖില്‍ മരിച്ചെന്ന് ഉറപ്പായതോടെ ഇരു പ്രതികളും ചേര്‍ന്ന് മൃതദേഹം മണ്ണിട്ട് മൂടി. ഇതിനിടെ ഇരുവരെയും പോലീസ് പിടികൂടി.

Loading...

സോഷ്യല്‍ മീഡിയകളിലൂടെ കളിയാക്കിയതിനെ തുടര്‍ന്നാണ് കൂട്ടുകാരനെ കൊലപ്പെടുത്തിയത് എന്ന് വിദ്യാര്‍ത്ഥികള്‍ പോലീസില്‍ മൊഴി നല്‍കി. സെന്റ് ജോര്‍ജ്ജ് മൗണ്ട് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ ഇരുവരും ഈ മാസം 26 ന് എസ്എസ്എല്‍സി പരീക്ഷയാണെന്ന് കാണിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. പത്തംതിട്ട ജുവനൈല്‍ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.