ഒന്നും പറയാതെ ഇരിക്കുകയാണ്, ചിലതൊക്കെ വിളിച്ചു പറഞ്ഞാല്‍ ഞാന്‍ വില്ലനാകും;ബാല

ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വാര്‍ത്തയായിരുന്നു ബാലയും അമൃത സുരേഷും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത. ഇതിനെതിരെ അമൃതയും ബാലയും രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പേരെടുത്ത് പറയാതെ അമൃതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരിക്കുകയാണ് ബാല. പത്ത് വര്‍ഷം മുന്‍പ് ഒരു റിയാലിറ്റിഷോയില്‍ വന്ന് കരഞ്ഞുകാണിച്ചപ്പോള്‍ പാവമാണെന്നു തോന്നി. അടുത്തിടെ ഒരു റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴാണ് യഥാര്‍ത്ഥ മുഖം ആളുകള്‍ക്ക് മനസിലായതെന്നുമാണ് ബാല പ്രതികരിച്ചത്. എന്നാല്‍ അതിനിടയില്‍ അനുഭവിച്ചത് താനാണെന്നും താരം പറഞ്ഞു.താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

‘ എന്റെ അച്ഛന് സുഖമില്ലാതെ ഇരിക്കുകയയാണ്. വളരെ മോശം അവസ്ഥയിലാണ് അച്ഛൻ. ചെന്നൈ ലോക്ഡൗണിലാണ്. അച്ഛനും അമ്മയും താമസിക്കുന്ന സ്ഥലത്തൊക്കെ കോവിഡ് രോഗികളുണ്ട്. എനിക്ക് ഇവിടെ നിന്നും പോകാൻ കഴിയുന്നില്ല. ഓരോ നിമിഷവും ഫോണിൽ അമ്മയെ വിളിച്ച് സംസാരിക്കും. അച്ഛന്റെ കാര്യം ചോദിക്കും. രാത്രി ഉറങ്ങാറില്ല. ഫോൺ അടുത്തുവച്ച് ഇരിക്കും. അങ്ങനെ വല്ലാത്ത അവസ്ഥയിലാണ് ഞാൻ.അപ്പോഴാണ് ഇന്നലെ ഒരു വ്യാജവാർത്ത, ഞാൻ വീണ്ടും വിവാഹം കഴിക്കാൻ പോകുന്നു എന്നു പറഞ്ഞ്. പിന്നെ ഫോണിലേക്ക് ഒരുപാട് പേരുടെ കോളുകൾ. എന്റെ അച്ഛന്റെ കാര്യം ഓർത്ത് തകർന്നിരിക്കുമ്പോഴാണ് ഇങ്ങനെ വ്യാജവാർത്ത എനിക്കെതിരെ പ്രചരിപ്പിക്കുന്നത്. ഇതൊക്കെ ചുമ്മാ എഴുതിയ വിടുന്നവർക്ക് എന്താ വേണ്ടത് കാശാണോ? എന്നോട് ചോദിക്ക് ഞാൻ തരാം. ഒന്നും പറയാതെ ഇരിക്കുകയാണ് ‍ഞാൻ. ചിലതൊക്കെ വിളിച്ചു പറഞ്ഞാൽ ഞാൻ വില്ലനാകും. ആരും അതൊന്നും വിശ്വസിച്ചെന്ന് പോലും വരില്ല. അതൊക്കെ കാലം തെളിയിക്കും. അതുകൊണ്ട് കൂടി പറയുകയാണ്. ഇവിടെ കൊണ്ടും നിർത്തിക്കോ. ഞാൻ ഇതുവരെ ഇത്ര ദേഷ്യത്തിൽ നിങ്ങളോടൊന്നും സംസാരിച്ചിട്ടില്ല. താരങ്ങളും മനുഷ്യരാണ്…മനസിലാക്കണം..’

Loading...