സിനിമാ താരം ബാലയും പിന്നണി ഗായിക അമൃത സുരേഷും വിവാഹമോചിതരായി

പ്രശസ്ത സിനിമാ താരം ബാലയും പിന്നണി ഗായിക അമൃത സുരേഷും വിവാഹമോചിതരായി. എറണാകുളം ജില്ലാ കുടുംബ കോടതിയില്‍ എത്തിയാണ് ഇരുവരും നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്. റിയാലിറ്റി ഷോയിലൂടെ ആണ് അമൃതാ സുരേഷ് സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ഇതേ ഷോയില്‍ അതിഥിയായി എത്തിയ സിനിമാ താരം ബാലയുമായി രണ്ടായിരത്തി പത്തിലാണ് അമൃത വിവാഹിതയാകുന്നത്.

2012ല്‍ മകള്‍ അവന്തിക ജനിച്ച ശേഷം 2016 മുതലാണ് ഇരുവരും വേര്‍പിരിഞ്ഞു താമസം ആരംഭിച്ചത്. വിവാഹ മോചനത്തിനായി പരസ്പര ധാരണയോടെയാണ് ഇരുവരും നിയമ നടപടികള്‍ സ്വീകരിച്ചത്.

Loading...

വൈകീട്ട് നാലേ മുക്കാലോടെയാണ് ഇരുവരും എറണാകുളം കുടുംബ കോടതിയില്‍ എത്തി വിവാഹബന്ധം നിയമപരമായി അവസാനിപ്പിച്ചത്. ഏഴു വയസ്സുള്ള ഏകമകള്‍ അവന്തികയെ അമ്മയായ അമൃതയ്ക്കൊപ്പം വിടാനും ഇരുവരും തമ്മില്‍ ധാരണയായി. നടന്‍ ബാല തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പവും അമൃത കുടുംബത്തിന് ഒപ്പവുമാണ് കോടതിയില്‍ എത്തിയത്.

ഏഴു വയസ്സുള്ള ഏകമകൾ അവന്തികയെ അമ്മയായ അമൃതയ്ക്കൊപ്പം വിടാനും ഇരുവരും തമ്മിൽ ധാരണയായി. നടൻ ബാല തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കൊപ്പവും അമൃത കുടുംബത്തിന് ഒപ്പവുമാണ് കോടതിയിൽ എത്തിയത്. കുഞ്ഞിനെ കാണണമെന്ന ആവശ്യം അടക്കം നടൻ ബാല ഉന്നയിച്ചിരുന്നു. അമ്മയ്‌ക്കൊപ്പമാണ് താമസം എങ്കിലും മകൾ അച്ഛനൊപ്പവും ഇടയ്ക്കിടെ താമസിച്ചു പോന്നിരുന്നു. 2010ലാണ് അമൃതയും ബാലയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. തമിഴിലെ ഡോക്യുമെന്ററി സംവിധായകനായ ജയകുമാറിന്റെയും ചെന്താമരയുടെയും മകനാണ് ബാല. ഇടപ്പള്ളി അമൃതവർഷിണിയിൽ ട്രാവൻകൂർ സിമന്റ് ഉദ്യോഗസ്ഥൻ പി.ആർ.സുരേഷിന്റെയും ലൈലയുടെയും മകളാണ് അമൃത. ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാർ സിംഗറിലൂടെയാണ് അമൃത പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. അമൃതം ഗമയ എന്ന ബാൻഡിനൊപ്പം സംഗീത രംഗത്ത് സജീവമയിരുന്നു അമൃത

ഇരുവരുടെയും വേർപിരിയൽ ഏവരെയും ഞെട്ടിച്ച കാര്യമായിരുന്നു. അമൃതയുടെ മാതാപിതാക്കൾ പോലും ഈ വേർപിരിയലിനോട് യോജിച്ചിരുന്നില്ല. അവൾ വിവാഹം കഴിച്ചത് നേരത്തേയായിപ്പോയി, 26 വയസ് അങ്ങനെ ചെയ്തിരുന്നു എങ്കിൽ വേർപിരിയൽ സംഭവിക്കില്ലായിരുന്നു എന്നാണ് അമൃത സുരേഷ്- ബാല വിവാഹബന്ധത്തിലെ പ്രശ്നങ്ങളെ കുറിച്ച് പിതാവ് ഒരിക്കൽ തുറന്നു പറഞ്ഞത്

രണ്ട് സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. വേർപിരിഞ്ഞശേഷം മകളെ കാണാൻ അമൃതയും വീട്ടുകാരും അനുവദിക്കുന്നില്ലെന്ന് ബാല പരാതി പറഞ്ഞിരുന്നു. അനിയത്തി അഭിരാമി സുരേഷിനൊപ്പം സ്റ്റേജ് ഷോകളിൽ സജീവമാണ് അമൃത. ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ് അവർ. സ്വന്തമായി ബാൻഡും ഉണ്ടായിരുന്നു. ഇവർക്ക് സ്വന്തമായി ബാൻഡും ഉണ്ട്. പുലിമുരുകനിൽ ഉൾപ്പെടെ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത ബാല ഇടയ്ക്ക് ഒരു സിനിമ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. മകളുടെ പിറന്നാൾ ആഘോഷം ഇരുവരും ആഘോഷമാക്കിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു