താൻ വീണ്ടും വിവാഹിതനാകുന്നുവെന്ന് വാർത്ത: രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടൻ ബാല

രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടൻ ബാല രം​ഗത്ത്. താന്‍ വീണ്ടും വിവാഹിതനാവുന്നുവെന്ന അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയാണ് നടന്‍ ബാല രം​ഗത്തെത്തിയത്. ഇത് അവസാന മുന്നറിയിപ്പ് ആണെന്നും ബാല പറയുന്നു. ആരോഗ്യസ്ഥിതി മോശാവസ്ഥയിലുള്ള തന്റെ അച്ഛന്‍ ചെന്നൈയില്‍ കഴിയുമ്പോള്‍ കൊവിഡ് പശ്ചാത്തലത്തില്‍ അവിടെ എത്താനാവാതെ കഴിയുകയാണ് താനെന്നും അതിനിടെയാണ് വിവാഹം സംബന്ധിച്ച വ്യാജവാര്‍ത്ത ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതെന്നും ബാല പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെ വികാരാധീനനായാണ് ബാല കാര്യങ്ങള്‍ വിവരിച്ചത്.

ഇത്രയും ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ വളരെ തെറ്റായിട്ടുള്ള ഒരു വാര്‍ത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. പിന്നെയും ഞാന്‍ വിവാഹജീവിതത്തിലേക്ക് പോകുന്നുവെന്നാണ് വാർത്ത വന്നത് . ഇതുകണ്ട് എന്നെ വിളിക്കാത്ത ആളുകളില്ലെന്നും ഇതേക്കുറിച്ച് എനിക്ക് ഒരു പിടിയുമില്ലെന്നും ഒരു ഇന്‍റര്‍വ്യൂവും ഞാന്‍ ആർക്കും കൊടുത്തിട്ടില്ലെന്നും ബാലപറഞ്ഞു. ആരാധകരും സുഹൃത്തുക്കളും സിനിമയിലെ സുഹൃത്തുക്കളുമൊക്കെ സമയം നോക്കാതെയാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്. വെളുപ്പിന് നാലു മണിക്ക് ഞാന്‍ ഉറങ്ങിപ്പോയി. </p>

Loading...

ആ സമയത്ത് എന്‍റെ അമ്മ വിളിച്ചു. അച്ഛന് തീരെ വയ്യാ എന്ന് പറയാന്‍ വിളിച്ചതാണ്. പക്ഷേ 15 മിനിറ്റ് ഞാന്‍ ഉറങ്ങിപ്പോയി. ആ പതിനഞ്ച് മിനിറ്റ് എന്നു പറയുമ്പോള്‍ അവര്‍ക്ക് ഒരു അന്നര ദിവസത്തിന്‍റെ വേദനയും ടെന്‍ഷനുമായിരിക്കും. ഇതുപോലെ വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്നവരെ എന്തുചെയ്യണമെന്നും ബാലപറയുന്നു. ഇതൊരു മുന്നറിയിപ്പാണ്. ഇത് അവസാനത്തേതായിരിക്കണം. ഞാന്‍ ഇങ്ങനെ ദേഷ്യപ്പെട്ടു സംസാരിക്കുന്ന മനുഷ്യനല്ലെന്നും ബാല പറയുന്നു.

 

My last and final warning to certain people

My last and final warning to certain people. I truly love my fans if anybody tries to play with my fans i will be the 1st person to stand in front. here is the actual truth. god bless all with love bala.

Opublikowany przez Actor Bala Niedziela, 28 czerwca 2020