Kerala News

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹതകള്‍ നീങ്ങുന്നു; രാത്രിയാത്ര പെട്ടെന്ന് തീരുമാനിച്ചതല്ലെന്ന് നിഗമനം

ബാലഭാസ്‌കറും കുടുംബവും തൃശൂരില്‍ മുറിയെടുത്തിട്ടും രാത്രി തങ്ങാതെ തിരിച്ചുവന്നത് മുതല്‍ ദുരൂഹതകള്‍ ഏറെയായിരുന്നു. രാത്രി യുള്ള മടക്കം ആരുടെയെങ്കിലും പ്രേരണയില്‍ പെട്ടെന്ന് തീരുമാനിച്ചതാണെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ രാത്രി യാത്ര പെട്ടെന്ന് തീരുമാനിച്ചതല്ലെന്ന് സ്ഥിരീകരിച്ചു.

ഹോട്ടലില്‍ മുറി ബുക്ക് ചെയ്തപ്പോള്‍ തന്നെ രാത്രി താമസിക്കില്ലെന്ന് ബാലഭാസ്‌കര്‍ പറഞ്ഞിരുന്നതായി ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചു. മാത്രമല്ല തൃശൂരില്‍ നടത്തിയ പൂജ ബുക്ക് ചെയ്തത് ബാലഭാസ്‌കര്‍ തന്നെയാണെന്നും കണ്ടെത്തി.

തൃശൂരിലേക്ക് പോകുമ്പോള്‍ തന്നെ താമസിക്കാനുള്ള ഹോട്ടല്‍ ബാലഭാസ്‌കര്‍ ബുക്ക് ചെയ്തിരുന്നു. പകല്‍ മാത്രമേ റൂമിലുണ്ടാവുവെന്നും രാത്രി തിരികെ പോകുമെന്നും ബുക്ക് ചെയ്തപ്പോള്‍ തന്നെ പറഞ്ഞതായി ഹോട്ടലിലുള്ളവര്‍ മൊഴി നല്‍കി. അതോടൊപ്പം പാലക്കാട് പൂന്തോട്ടം കുടുംബത്തിന് വേണ്ടി നടത്തിയ പൂജയിലാണ് ഇവര്‍ പങ്കെടുത്തതെന്നും സംശയമുണ്ടായിരുന്നു.

എന്നാല്‍ കുട്ടിയുടെ പേരില്‍ ബാലഭാസ്‌കര്‍ ബുക്ക് ചെയ്തതായിരുന്നു പൂജ. മൂന്ന് ദിവസത്തെ പൂജയാണങ്കിലും അവസാനദിവസം മാത്രമാണ് ബാലഭാസ്‌കറും കുടുംബവും പങ്കെടുത്തത്. പൂന്തോട്ടം ആയുര്‍വേദാശ്രമത്തിലെ ഡോക്ടറും ഭാര്യയും കൂടെയുണ്ടായിരുന്നു.

Related posts

എന്റെ മകൾ മാനസീക രോഗിയാണ്‌, ഗുളിക നിർത്തിയപ്പോൾ അവൾക്ക് സമ നിലതെറ്റി, നീനുവിനെകുറിച്ച് പിതാവ്

subeditor

നഗ്നചിത്രം: വിശദീകരണവുമായി കസ്തൂരി, പ്രസവിച്ച അമ്മമാരും സുന്ദരികൾ തന്നെയെന്ന് അറിയിക്കനാണീപ്പണി ചെയ്തത്

subeditor

‘യതീഷ് ചന്ദ്രയുടെ മുന്നില്‍ മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കൊച്ചായി’: ജി സുധാകരന്‍

subeditor10

ടി.പി കേസ് ഒതുക്കിയതിനു കോൺഗ്രസിനു കിട്ടിയ പ്രതിഫലമായി കരുതിയാൽ മതി

subeditor

സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായത് തന്റെ ഇടപെടല്‍ കൊണ്ടെന്ന് പി.എസ് ശ്രീധരന്‍ പിള്ള…കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് സോഷ്യൽ മീഡിയ

subeditor5

ജനുവരി ഒന്നു മുതല്‍ ഡല്‍ഹിയില്‍ വാഹന നിയന്ത്രണം ; നിയമലംഘകര്‍ക്ക് 2,000 രൂപ പിഴ

subeditor

എറണാകുളത്ത് പാലുവാങ്ങാൻ പോയ 10വയസുകാരനെ മനോരോഗി കുത്തികൊന്നു

subeditor

വിദേശ റിക്രൂട്ട്മെന്‍റ് തട്ടിപ്പ് ; സര്‍ട്ടിഫിക്കറ്റുകളുടെയും പാസ്‌പോര്‍ട്ടിന്റെയും പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍

subeditor

ലോക്കറുകള്‍ റെയ്ഡിനു മുമ്പേ കാലി; സിസിടിവി ദൃശ്യങ്ങളില്‍ ബാബുവിന്റെ ഭാര്യ ലോക്കറിന് സമീപത്തേക്ക് നീങ്ങുന്ന ദൃശ്യങ്ങള്‍

subeditor

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എംഎൽഎ എം.വിൻസന്റ് അറസ്റ്റില്‍

മൂന്നാറിൽ നടക്കാനിരിക്കുന്നത് വർഗീയ കലാപം, തമിഴ് ദളിതരെ ഏകോപിപ്പിക്കാൻ ഡോ. തമിഴിശൈ സുന്ദർരാജൻ മൂന്നാറിൽ, തന്ത്രം മെനഞ്ഞ് കുമ്മനം

subeditor

തൃശൂരില്‍ വെച്ച് പരിചയത്തിലായ സുഹൃത്തുമായി രാത്രി ഫോണില്‍ ചാറ്റ് ചെയ്തതിനെ വീട്ടുകാര്‍ ചോദ്യം ചെയ്തു; 21കാരി ആത്മഹത്യ ചെയ്തു