ബാലുവിന്റെ മരണം;വിഷ്ണുവിന്റെയും കലാഭവന്‍ സോബിയുടെയും നുണപരിശോധന ഇന്ന്

കൊച്ചി: അകാലത്തില്‍ വിട്ടുപിരിഞ്ഞ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിബിഐ അന്വേഷണം ആരംഭിച്ചതിന് ശേഷം ദ്രുതഗതിയിലുള്ള അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്‍രെ ഭാഗമായി ഇന്ന് ബാലഭാസ്‌കറിന്റെ മാനേജരായിരുന്ന വിഷ്ണും സോമസുന്ദരത്തെയും ദൃക്‌സാക്ഷിയായ കലാഭവന്‍ സോബിയുടെയും നുണപരിശോധന ഇന്ന് നടത്തും. കൊച്ചിയിലെ സിബിഐ ഓഫീസില്‍ വെച്ചായിരിക്കും രേഖപ്പെടുത്തുക.

വിഷ്ണു കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഹാജരായിരിക്കുകയാണ്. ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്റെയും സുഹൃത്തായ പ്രകാശന്‍ തമ്പിയുടെയും നുണപരിശോധന ഇന്നലെ നടത്തിയിരുന്നു. ബാലുവിന്റേത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് സിബിഐ ഏറ്റെടുത്തു.

Loading...