ബാലഭാസ്‌കറിന്റെ മരണം;സ്റ്റീഫന്‍ ദേവസിയെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ

തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതകള്‍ നിലനില്‍ക്കെ സിബിഐ അന്വേഷണം വഴിത്തിരിവിലേക്ക്. ബാലുവിന്റെ ഏറ്റവും അടുത്ത സുഹൃത്തായ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് സിബിഐ. ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കഴിയവെ സ്റ്റീഫന്‍ ദേവസി ബാലുവിനെ കാണാന്‍ എത്തുകയും സംസാരിക്കുകയും ചെയ്തിരുന്നു.ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി തീരുമാനിച്ചിരിക്കുന്നത്.