ബാലഭാസ്കറിന്‍റെ ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷത്തിന്‍റെ ചിത്രങ്ങള്‍

തിരുവനന്തപുരം: വയലിന്‍ കൊണ്ട് വിസ്മയിപ്പിച്ചിരുന്ന ബാലഭാസ്കര്‍ ഏവരെയും കണ്ണീരിലാഴ്ത്തികൊണ്ട് മരണത്തിന് കീഴടങ്ങി കഴിഞ്ഞു. ആ വേദന ഉള്ളുപൊള്ളിക്കുന്നുവെന്നാണ് അടുപ്പമുള്ളവര്‍ കുറിക്കുന്നതും പറയുന്നതും. വയലിനില്‍ തീര്‍ത്ത ഇന്ദ്രജാലം പോലെ തന്നെയായിരുന്നു ബാലഭാസ്കറിന്‍റെ ജീവിതവും പ്രണയവും വിവാഹവും.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പഠനകാലത്തായിരുന്നു ബാലഭാസ്കറും ലക്ഷ്മിയും സുഹൃത്തുക്കളായതും ഒരുമിച്ച് കൈകോര്‍ത്ത് നടക്കാന്‍ തീരുമാനിച്ചതും. പ്രണയകാലം വിവാഹത്തിന് വഴി മാറാന്‍ അധികം വൈകിയില്ല. 2000 ഡിസംബര്‍16 ന് എതിര്‍പ്പുകളെയെല്ലാം നിഷ്പ്രഭമാക്കി ബാലഭാസ്കര്‍ ലക്ഷ്മിയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തി.

സുഹൃത്തുക്കള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടിയ ആ വിവാഹത്തിന്‍റെ ഫോട്ടോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുകയാണ്. ബാലഭാസ്കറിന്‍റെ വിയോഗത്തിന്‍റെ വേദനയിലും ആ പ്രണയ സുരഭില നിമിഷവും ജീവിതവും അത്രമേല്‍ സുന്ദരമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

Top