നെഞ്ചുതകര്‍ക്കുന്ന ആ വാര്‍ത്ത ഇനി ആരും പറയേണ്ട, കേള്‍ക്കാന്‍ അച്ഛനില്ല… പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഏറ്റുവാങ്ങാന്‍ ലക്ഷ്മി തനിച്ച്…

‘കണ്ണുതുറക്കുന്ന അവന്‍ ആദ്യം ചോദിക്കുക അവന്റെ കുഞ്ഞിനെ ആയിരിക്കും. എന്തു പറഞ്ഞ് ആശ്വസിപ്പിക്കും…’ബാലഭാസ്‌കറിന്റെ ജീവന്‍ തിരിച്ചുകിട്ടാനായി നെഞ്ചുരുകി പ്രാര്‍ത്ഥിക്കുമ്പോഴും പ്രിയപ്പെട്ടവരുടെ നെഞ്ചുരുക്കുന്ന ചോദ്യമായിരുന്നു അത്.

നീണ്ട 16 വര്‍ഷത്തിനൊടുവില്‍ ബാല-ലക്ഷ്മി ജീവിതത്തിലേയ്ക്ക് വെളിച്ചം പകര്‍ന്ന ജാനിയുടെ വിയോഗം എങ്ങനെയാകും ബാലഭാസ്‌കര്‍ താങ്ങുക എന്ന ആ നിമിഷമായിരുന്നു എല്ലാവരുടെയും മനസ്സില്‍. എന്നാല്‍, ആ ചോദ്യം അതേപടി അവശേഷിപ്പിച്ചാണ് ബാല യാത്രയായത്. കുഞ്ഞിന്റെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനായിരുന്നു ബന്ധുക്കളുടെ ആദ്യ തീരുമാനം. എന്നാല്‍, പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു.

ഇനി പൊള്ളുന്ന ഈ യാഥാര്‍ത്ഥ്യങ്ങളെ ലക്ഷ്മി എങ്ങനെ അതിജീവിക്കുമെന്ന ആധിയിലാണ് ബന്ധുക്കള്‍

Top