പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന വൈദികന് പിടിയില്‍. ബാലഭവനിലെ ആണ് കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വൈദികനാണ് പിടിയിലായത്. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി സജി ജോസഫാണ് തിങ്കളാഴ്ച പൊലീസ് പിടിയിലായത്. വൈദികന് ബാലഭവനിന്റെ ചുമതലയേല്‍ക്കുമ്പോള്‍ അന്തേവാസികളായി 30 കുട്ടികള്‍ ഉണ്ടായിരുന്നു.ഇദ്ദേഹത്തിനെതിരേ പരാതി ഉയർന്നപ്പോൾ തന്നെ പതിവു പോലെ സഭ വൈദീകനേ രക്ഷിച്ചു. കുറ്റകൃത്യം ഒളിപ്പിച്ചുവയ്ക്കാൻ സഭാ നേതൃത്വം ഇദ്ഫ്ദേഹത്തേ സ്ഥലം മാറ്റുകയും, വീണ്ടും വിശുദ്ധ കുപ്പായമിട്ട് അൾത്താരയിൽ ബലിയർപ്പിക്കാൻ എല്ലാ സൗകര്യവും ചെയ്തു കൊടുത്തു. വൈദീകനെ പിടിയിലാകാൻ വൈകിയതിന്റെ മുഖ്യ കാരണം സഭയുടെ ഇടപെടൽ ആയിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പുരോഹിതനെ മംഗലാപുരത്തു നിന്നാണ് പിടികൂടിയത്. വൈദികനെ വയനാട്ടില്‍ എത്തിച്ചിട്ടുണ്ട്. മീനങ്ങാടി ബാലഭവനിലെ കുട്ടികളെ പീഡിപ്പിച്ച വൈദികനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ബന്ധുവിന്റെ തോട്ടത്തില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. ബാലഭവനിലെ കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. എന്നാല്‍, ഈ വര്‍ഷം കുട്ടികള്‍ പിരിഞ്ഞു പോയതിനെ തുടര്‍ന്ന് ബാലഭവന് പൂട്ടിയിരുന്നു. നാലു കുട്ടികള്‍ മാത്രമാണ് ബാലഭവനിലേക്ക് വരാന്‍ തയാറായത്. രണ്ടു കുട്ടികളാണ് വൈദികനെതിരെ പരാതി നല്‍കിയത്. മുമ്പ് അന്ധ്രയില്‍ പ്രവര്‍ത്തിച്ചപ്പോഴും സമാനരീതിയിലെ സംഭവങ്ങള്‍ ഉണ്ടായെന്നാണ് പൊലീസ് നല്കുന്ന വിവരം.
സ്കൂള്‍ അവധിക്കാലത്ത് വൈദികന് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആണ്‍കുട്ടികള്‍ മൊഴി നല്‍കിയത്. 2016-17 അധ്യയന വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം.
കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളെ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നൂവെന്നാണ് പരാതി. സംഭവം നടന്നതിന് ശേഷം ഈ ബാലഭവന് ഈ വര്‍ഷം പൂട്ടിയിരുന്നു. ഇതേതുടര്‍ന്ന് കുട്ടികളെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. ഇവരില്‍ ഒരു കുട്ടി പീഡനവിവരം വീട്ടുകാരോട് തുറന്നുപറഞ്ഞതോടെ സംഭവം പുറത്തറിഞ്ഞത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തു. വൈദികന് പ്രതിസ്ഥാനത്തായ കേസായാതിനാല്‍ ചൈല്‍ഡ് ലൈന്‍ എസ്പിയെ വിവരമറിയിച്ചു. തുടര്‍ന്ന് മീനങ്ങാടി പൊലീസ് ചൈല്‍ഡ് ലൈന്‍ ഓഫീസിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.
കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കിയ ശേഷമാണ് പൊലീസ് നടപടികള്‍ക്ക് വിട്ടുകൊടുത്തത്. കുട്ടികള്‍ മജിസ്ട്രേറ്റിനും മൊഴി നല്കി.