ഇവര് പിള്ളേരല്ലേ സുകുമാരാ, ഇവരെ എന്തിനാ അമ്മയുടെ മീറ്റിംഗിൽ കൊണ്ടുവന്നത്: ‘നമ്മുടെ കാലം കഴിഞ്ഞാലും സൂപ്പർ സ്റ്റാറുകൾ വേണ്ടെ’; മക്കളെ കുറിച്ചുള്ള സുകുമാരന്റെ പ്രവചനം

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താര കുടുംബമാണ് അന്തരിച്ച താരം സുകുമാരന്റേത്. അദ്ദേഹത്തിന്റെ അഭാവത്തിലും മക്കൾ മലയാളത്തിന്റെ സൂപ്പർതാര പദവിയിലേക്ക് എത്തുകയാണ്. സുകുമാരൻ മക്കളെക്കുറിച്ച് നടത്തിയ പ്രവചനത്തെക്കുറിച്ച് ബാലചന്ദ്ര മേനോൻ ഒരു മാധ്യമത്തോട് പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിന് സുകുമാരൻ എത്തിയിരുന്നത് മക്കളായ പൃഥ്വിരാജിനും ഇന്ദ്രജിത്തിനും ഒപ്പമായിരുന്നുവെന്ന് ബാലചന്ദ്ര മേനോൻ ഓർത്തെടുക്കുകയാണ്. സംഭവത്തെ കുറിച്ച് ബാലചന്ദ്ര മേനോൻ പറയുന്നതിങ്ങനെയാണ്-‘അമ്മ ജനറൽ ബോഡിക്ക് തന്റെ രണ്ട് മക്കളേയും കൂട്ടിയാണ് ഒരിക്കൽ സുകുമാരൻ എത്തിയത്. ഇവര് പിള്ളേരല്ലേ സുകുമാരാ, ഇവരെ എന്തിനാ അമ്മയുടെ മീറ്റിംഗിൽ കൊണ്ടുവന്നതെന്ന് ഞാൻ ചോദിച്ചു. നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പർ സ്റ്റാറുകൾ വേണ്ടേ ആശാനേ..നിങ്ങൾക്ക്.. അതുകൊണ്ട് നേരത്തെ കൊണ്ടുവന്നതാ എന്നായിരുന്നു സുകുമാരന്റെ മറുപടി. എന്തുപറഞ്ഞാലും ആ നാക്ക് പൊന്നായി’.

സുകുമാരന്റെ നടക്കാതെ പോയ ആരു ആഗ്രഹത്തെ കുറിച്ചും ബാലചന്ദ്രൻ പറഞ്ഞു. സിനിമാ സംവിധാനമെന്നത് സുകുമാരന്റെ സ്വപ്‌നമായിരുന്നുവെന്നും പുറമെ പരുക്കനായിരുന്നുവെങ്കിലും ഉള്ളിൽ പാവമായിരുന്നു സുകുമാരനെന്നും ബാലചന്ദ്ര മേനോൻ പറയുന്നു. സുകുമാരൻ ആ​ഗ്രഹിച്ചതുപോലെ അച്ഛൻ സുകുമാരന്റേയും അമ്മ മല്ലികയുടേയും വഴിയെ മക്കൾ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയിൽ എത്തി. വളരെ ചെറിയ സമയം കൊണ്ടാണ് ഇവർ സിനിമയുടെ മുൻനിരയിലേക്ക് എത്തിപ്പെട്ടത്. സുകുമാരന്റെ ഗുണങ്ങൾ ഒരുപാട് കിട്ടിയിരിക്കുന്നത് പൃഥ്വിരാജിനാണെന്നും ബാലചന്ദ്രമേനോൻ പറയുന്നു. പുറമെ പരുക്കനായിരുന്നെങ്കിലും ഉള്ളിൽ വെറും പാവമായിരുന്നു സുകുമാരൻ. ഒരു ചെറിയ വാക്കുകൾ പോലും സുകുമാരന് തങ്ങാൻ കഴിയുമായിരുന്നില്ലെന്നും അതാണ് ശരിക്കുമുള്ള സുകുമാരനെന്നും ബാലചന്ദ്രമേനോൻ പറയുന്നു.

Loading...

സുകുമാരൻ ദീർഘ വീക്ഷണമുളള നടനായിരുന്നു എന്ന് വീണ്ടും തെളിക്കുന്ന ഒരു സംഭവവും ബാലചന്ദ്രമേനോൻ ഓർത്തെടുത്തു. കോടമ്പകത്ത് വെച്ച് ആദ്യമായി കണ്ട സംഭവമായിരുന്നു ബാലചന്ദ്രമേനോൻ പറഞ്ഞത്. പത്രപ്രതിനിധിയായിട്ടായിരുന്നു അന്ന് താൻ എത്തിയത്. ഇവിടെ നല്ല സിനിമകൾ ഒന്നും ആർക്കും വേണ്ട. അതുകൊണ്ട് ഞാൻ സിനിമ അഭിനയം നിർത്തി നൈജിരിയയിൽ പോകാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സുകുമാരൻ സിനിമ അഭിനയം നിർത്തി പോകുകയാണ് എന്ന് ആരും വിചാരിക്കേണ്ട. തിരിച്ച് വരും, വന്ന് ഞാൻ എന്റെ വിജയക്കൊടി നാട്ടുമെന്നും പറഞ്ഞു. എന്നൽ അത് തന്നെ സംഭവിക്കുകയായിരുന്നു. അദ്ദേഹം നൈജീരിയയിൽ പോയില്ല. പകരം പിന്നെ പുറത്തിറങ്ങിയ സുകുമാരന്റെ ചിത്രം വലിയ വിജയം നേടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞത് തന്നെ സംഭവിച്ചുവെന്നും ബാലചന്ദ്രമേനോൻ പറയുന്നു.