“മലയാളിയുടെ സ്വകാര്യ അഹങ്കാരം ” എന്ന പ്രയോഗത്തോട് പുച്ഛം തോന്നുന്നു, ബാലചന്ദ്ര മേനോൻ പറയുന്നു

തിരുവനന്തപുരം: കൊറോണ വൈറസ് ലോകം മുഴുവൻ ഭീതി വിതയ്ക്കുന്ന അവസ്ഥയാണ്. കേരളത്തിലും സ്ഥിതി സമാനം ആണ്. വൈറസ് വ്യാപനം തടയാൻ വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർശന നിയന്ത്രണം ആണ് കൊണ്ട് വന്നിരിക്കുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച കൊക്ക്‌ഡൗണിനോട് ഇന്ത്യൻ ജനത സഹകരിക്കുന്നുണ്ട്. എന്നാല് ചിലർ വിലക്ക് ലംഘിച്ച് പുറത്ത് ഇറങ്ങുന്നു ഉണ്ട്. ഇത്തരത്തിൽ കാര്യത്തിന്റെ ഗൗരവം അറിയാതെ പുറത്ത് ഇരങ്ങുന്നവർക്ക്‌ എതിരെ രംഗത്ത് എത്തിയിരിക്കുന്നു സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എത്രയൊക്കെ പറഞ്ഞിട്ടും അത് പൂർണമായും വിജയമായി എന്ന് തോന്നത്തക്ക രീതിയിൽ നമ്മുടെ റോഡുകൾ വിജനമാവുന്നില്ല. പലരും പൊലീസുമായി സഹകരിക്കുന്നില്ല എന്ന് മാത്രമല്ല ചിലയിടങ്ങളിൽ അവരുമായി ഏറ്റുമുട്ടുക വരെ ചെയ്യുന്നു എന്ന് കാണുമ്പോൾ “മലയാളി യുടെ സ്വകാര്യ അഹങ്കാരം ” എന്ന പ്രയോഗത്തോട് പുച്ഛം തോന്നുന്നുവെന്നും അദ്ദേഹം പറയുന്നു. ഏവരും ഒത്തു പിടിച്ചാൽ നാം ഈ കടമ്പ കടക്കും . അതിനു നാം കാശു മുടക്കേണ്ട , അദ്ധ്വാനിക്കേണ്ട , വെറുതെ അവനവൻ ഇരിക്കുന്ന ഇടത്ത് പുറത്തു പോകാതെ ഇരുന്നാൽ മാത്രം മതിയെന്ന് അദ്ദേഹം കുറിച്ചു.

Loading...

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം;

എവിടെയും കൊറോണയാണ് ചർച്ചാ വിഷയം …ആ വൈറസിന്റെ ഭീകരത ആവുന്നത്ര പത്രമാധ്യമങ്ങൾ പറഞ്ഞു കഴിഞ്ഞു. ദൃശ്യമാധ്യമങ്ങൾ ക്രിക്കറ്റിലെ സ്കോർ പറയുന്നതുപോലെ രാജ്യങ്ങളുടെ പേരും അവിടെ മണിക്കൂറിനുള്ളിൽ പൊലിഞ്ഞു തീരുന്ന മനുഷ്യരുടെ എണ്ണവും പറഞ്ഞുകൊണ്ടേയിരിക്കുന്നു …സമൂഹമാധ്യമങ്ങളിൽ കോറോണേയെപ്പറ്റി തിരിച്ചും മറിച്ചും വായിച്ചും കേട്ടുമുള്ള വിവരണങ്ങളും വ്യാഖ്യാനങ്ങളും സ്ഥിതിവിവരണ കണക്കുകളും മാത്രം!

നേരിട്ടുള്ള യുദ്ധത്തിനു വേണ്ടി കാത്തു നിൽക്കാതെ , കൊറോണക്ക് പിടികൊടുക്കാതെ ഈ പ്രതിസന്ധിയെ നാം താണ്ടണമെന്നാണ് സർക്കാർ നമ്മളോട് അഭ്യര്ഥിക്കുന്നത്‌ . അതിന് ഏകമാർഗം പുറത്തിറങ്ങാതെ ഈ ഒരു ഘട്ടം കഴിയുന്നത് വരെ നാം വീട്ടിൽ കതകടച്ചിരിക്കുക എന്നതാണ് (Social Distancing) വീടിന്റെ ലക്ഷ്മണരേഖ എന്ന് പ്രധാനമന്ത്രി ഉദ്ദേശിച്ചതും അത് തന്നെയാണ് .

ഒരു രാജ്യത്തിനു വേണ്ടി , നാം ഉൾപ്പെടുന്ന അവിടുത്തെ ജനതക്ക് വേണ്ടി നമ്മുടെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും നമ്മോടു ആവശ്യപ്പെടുന്നത് അത് മാത്രമാണ് . നാം അത് പരിപാലിക്കുവാൻ കടപ്പെട്ടവരുമാണ് .എത്രയൊക്കെ പറഞ്ഞിട്ടും അത് പൂർണ്ണമായും വിജയമായി എന്ന് തോന്നത്തക്ക രീതിയിൽ നമ്മുടെ റോഡുകൾ വിജനമാവുന്നില്ല എന്നത് നാം തന്നെ കണ്ടറിയുന്നു. അതിലുപരി, കർമ്മത്തിൽ ഏർപ്പെട്ടിരിക്കുന്ന പോലീസുമായി സഹകരിക്കുന്നില്ല എന്ന് മാത്രമല്ല ചിലയിടങ്ങളിൽ അവരുമായി ഏറ്റുമുട്ടുക വരെ ചെയ്യുന്നു എന്ന് കാണുമ്പൊൾ “മലയാളി യുടെ സ്വകാര്യ അഹങ്കാരം ” എന്ന പ്രയോഗത്തോട് പുച്ഛം തോന്നുന്നു . ഏവരും ഒത്തു പിടിച്ചാൽ നാം ഈ കടമ്പ കടക്കും . അതിനു നാം കാശു മുടക്കേണ്ട , അദ്ധ്വാനിക്കേണ്ട , വെറുതെ അവനവൻ ഇരിക്കുന്ന ഇടത്ത് പുറത്തു പോകാതെ ഇരുന്നാൽ മാത്രം മതി .ജീവിതത്തിൽ ഒരിക്കൽ മാത്രം അനുഷ്ഠിക്കാൻ സാധിക്കുന്ന ഒരു ധ്യാനമെന്നോ തപസ്സെന്നോ കരുതുക ….ആ ധ്യാനത്തിൽ നമുക്ക് വേണ്ടി രാവും പകലും കഷ്ട്ടപ്പെടുന്ന സഹജീവികൾക്ക് വേണ്ടിയും പ്രാർത്ഥിക്കുക …
ഓർക്കുക ..കാര്യം നിസ്സാരമല്ല ; പ്രശ്നം ഗരുതരം തന്നെയാണ് …

that’s ALL your honour!